ഇതാണ് മമ്മൂട്ടിയുടെ യഥാര്‍ത്ഥ ജാഡ!

mammootty

സീന്‍ 1

ഫോര്‍ട്ട് കൊച്ചിയില്‍ വസ്ത്ര വ്യാപാര ശാലയുടെ പരസ്യ ഷൂട്ടിംഗ് (Exterior)

ഫോര്‍ട്ട് കൊച്ചിയിലെ പോത്തീസ് വസ്ത്ര വ്യാപാര ശാലയുടെ മുന്‍വശം. പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗിനുള്ള ഒരുക്കം. മമ്മൂട്ടിയാണ് വരുന്നതെന്ന് അറിഞ്ഞ് കുമിഞ്ഞ് കൂടുന്ന ജനങ്ങള്‍. അങ്ങോട്ട് എത്തിച്ചേരുന്ന ലൊക്കേഷന്‍ മാനേജര്‍മാര്‍. (പരസ്യത്തിന്റെ ചിത്രീകരണത്തിന് ഉള്ള വരവായതിനാല്‍ ആ കോസ്റ്റ്യൂമിലെ ചിത്രം പുറത്ത് പോകരുത്, മൊബൈലിലോ ക്യാമറയിലോ അനുവാദം ഇല്ലാതെ ഫോട്ടോ എടുക്കരുതെന്ന കര്‍ശന നിര്‍ദേശം ഉറക്കെ വിളിച്ച് പറയുന്നത് കേള്‍ക്കാം..)

സീന്‍ 2

ഇതൊന്നും അറിയാതെ അങ്ങോട്ട് തിക്കി തിരക്കി എത്തുന്ന ഒരു ഓട്ടോ ഡ്രൈവര്‍ നസീം. ആ സമയം തന്നെ മെഗാ സ്റ്റാറിന്റെ വണ്ടി എത്തുന്നു. ആരവങ്ങള്‍ക്കിടയിലൂടെ താരം വസ്ത്ര വ്യാപാര ശാലയിലേക്ക് കടന്നു വരുന്നു.  ആരവങ്ങള്‍ക്കും തിരക്കിനും ഇടയില്‍ തന്റെ ഫോണില്‍ താരത്തിന്റെ ചിത്രം പകര്‍ത്തുകയാണ് നസീം . ഇത് ശ്രദ്ധയില്‍പ്പെടുന്ന ലൊക്കേഷന്‍ മാനേജര്‍ ഇയാളെ ശകാരിക്കുന്നു. ശകാരം കേട്ട് തിരിഞ്ഞ് നോക്കുന്ന സൂപ്പര്‍ സ്റ്റാര്‍ മൊബൈലുമായി നില്‍ക്കുന്ന ഡ്രൈവറെ കാണുന്നു. ഡ്രൈവര്‍ പരുങ്ങുന്നു. അയാളുടെ സമീപത്തേക്ക് നടന്ന് അടുക്കുന്ന താരം. ആള്‍ക്കൂട്ടം നിശബ്ദമാകുന്നു. മമ്മൂട്ടിയുടെ ചൂട് പറഞ്ഞും കേട്ടും അറിഞ്ഞ ഓട്ടോ ഡ്രൈവര്‍ താരത്തോട് ക്ഷമ ചോദിക്കുന്നു.

സീന്‍ 3

ഡ്രൈവര്‍; അനുവാദം ഇല്ലാതെ ഫോട്ടോ എടുക്കുന്നത് തെറ്റാണെന്ന് അറിയാം. ഡിലീറ്റ് ചെയ്തോളാം.
ഡ്രൈവറുടെ വാക്ക് കേള്‍ക്കാതെ ഫോണ്‍ പിടിച്ച് വാങ്ങി ഗ്യാലറി പരിശോധിക്കുന്ന മമ്മൂട്ടി. പശ്ചാത്തലത്തില്‍ മാനേജറുടെ ശകാരം ഉയര്‍ന്ന് കേള്‍ക്കാം. ക്രുദ്ധനായി മാനേജറെ നോക്കുന്ന മമ്മൂട്ടി, അതോടെ അയാളും നിശബ്ദനാകുന്നു.

ഇത് ഒരു സിനിമയുടെ തിരക്കഥയല്ല, ഇന്നലെ ഫോര്‍ട്ട് കൊച്ചിയില്‍ ഇന്നലെ ഉണ്ടായ സംഭവമാണിത്. ഇതിന് ശേഷം പിന്നീട് എന്താണ് ഉണ്ടായതെന്ന് അറിയാമോ?
മമ്മൂട്ടിയ്ക്ക് ജാഡയെന്ന് കരുതുന്ന ഒരു വലിയ സംഘം സിനിമാ പ്രേമികളാണ് ഉള്ളത്. ഇവരുടെ ഒക്കെ പ്രതീക്ഷയെ അസ്ഥാനത്താക്കിയായിരുന്നു മമ്മൂട്ടിയുടെ ഇന്നലത്തെ പെര്‍ഫോമന്‍സ്. കാരണം ഫോണിന്റെ ഗ്യാലറിയില്‍ തന്റെ ഫോട്ടോ ഒന്നും കാണാഞ്ഞ മമ്മൂട്ടി ആ ഡ്രൈവറെ ചേര്‍ത്ത് പിടിച്ച് ആ ഫോണില്‍ സെല്‍ഫി എടുത്തു കൊടുത്തു. ഒന്നല്ല അഞ്ച് സെല്‍ഫി!!! മമ്മൂട്ടിയുടെ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ റോബര്‍ട്ട് കുര്യാക്കോസാണ് ഫെയ്സ് ബുക്കിലൂടെ ഈ വാര്‍ത്ത പുറത്ത് വിട്ടത്.  പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top