കുമ്മനംജീ, അരുൺ ജെയ്‌റ്റിലിയ്ക്ക് അനന്തുവിന്റെ വീട് കൂടി കാട്ടിക്കൊടുക്കണം !

arun jaitley vishnu ananthu

അരവിന്ദ് വി 

തലസ്ഥാനത്ത് വിമാനമിറങ്ങുന്ന അരുൺ ജെയ്റ്റ്ലിമന്ത്രി ദാരുണാന്ത്യം ഉണ്ടായ രാജേഷിന്റെ വീട്ടിൽ പോകണം. സി പി എം പ്രവർത്തകൻ മരിക്കുമ്പോൾ യെച്ചൂരി, പ്രകാശ് കാരാട്ട്, ഭാര്യ വൃന്ദ ഒക്കെ വിമാനത്തിൽ വരണം. കോൺഗ്രസ് പ്രവർത്തകൻ മരിച്ചാൽ സോണിയയും മകൻ രാഹുലും കൂടി ഒരുമിച്ചു വരണം. കേരളത്തിൽ നിങ്ങളൊക്കെ വരുന്നത് നല്ലതു തന്നെ. മന്ത്രി അരുൺ ജൈറ്റ്ലിയും കൂടെ വരുന്നവരും തലസ്ഥാനത്തെ രാജേഷിന്റെ ഭവന സന്ദർശനം കഴിഞ്ഞാൽ സമയമുണ്ടാക്കി രണ്ടു വീടുകളിലെങ്കിലും കുറഞ്ഞത് പോകണം. കുമ്മനം രാജശേഖരൻ അരുൺ ജെയ്‌റ്റിലിയെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോകണം. ഒന്ന് തലസ്ഥാനത്ത് തന്നെ. ഒന്ന് ആലപ്പുഴയിൽ.

അനന്തു അശോകൻ എന്ന ആർ.എസ്.എസ്സുകാരൻ

ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് കളപ്പുരയ്ക്കല്‍ അനന്തു എന്ന പേര് കുറഞ്ഞ പക്ഷം കേരളത്തിലെ ആർ എസ് എസ് പ്രവർത്തകർ എങ്കിലും മറക്കാൻ ഇടയില്ല. ബാല്യം വിട്ട് കൗമാരത്തിലേക്ക് കടക്കുന്നേയുണ്ടായിരുന്നുള്ളൂ ആ പ്ലസ് ടു വിദ്യാർത്ഥി. ഉത്സവ പറമ്പില്‍ അവനെ ഒരു സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആർ.എസ്.എസ്സിന്റെ സജീവ പ്രവർത്തകനായിരുന്നു അനന്തു അശോകൻ. അവനെ മർദ്ദിച്ചു കൊന്നവരെ പോലീസ് പിടികൂടി. അനന്തുവിന്റെ സഹപാഠികളടക്കം ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരായ 10 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതെ, ആർ എസ് എസ് പ്രവർത്തകനായ അനന്തു കൊല്ലപ്പെട്ടത് അതെ സംഘത്തിലെ കൂട്ടാളികളുടെ കൈകളാൽ തന്നെ. അനന്തുവിന്റെ വീട്ടിൽ അവനെയോർത്തിരിക്കുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ കൂടി ജെയ്റ്റ്ലി പോകണം.

http://twentyfournews.com/2017/04/07/ananthu-murder/

മടക്ക യാത്ര തലസ്ഥാനം വഴിയാണെങ്കിൽ വിഷ്ണു എന്നൊരു മുൻ ആർ എസ് എസ് പ്രവർത്തകൻ തിരുവനന്തപുരം കരകുളം എന്ന സ്ഥലത്തുണ്ട്. ഒന്ന് കാണണം. വിഷ്ണു ഒരു അനുഭവം മന്ത്രിക്ക് പറഞ്ഞു തരും.

വിഷ്ണുവിനെ പരിചയപ്പെടൂ (വിഷ്ണു തന്നെ പറയും)

”ഞാന്‍ 7 വയസ് മുതല്‍ ആര്‍എസ്എസ് ന്റെ ശാഖ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുകയും പിന്നീട് കരകുളം മണ്ഡലത്തിന്റെ ശാരിക് ശിക്ഷക് പ്രമുഖ് പിന്നീട് തിരുവനന്തപുരം ആര്‍എസ്എസ് കാര്യാലയത്തില്‍ താമസിച്ച് കൊണ്ട് ശാഖാ പ്രവര്‍ത്തനം നടത്തുകയും പിന്നീട് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കടക്കാവൂര്‍ പഞ്ചായത്തിലെ കാര്യവാഹകായും മുതാക്കല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും. പിന്നീട് ആറ്റിങ്ങല്‍ നഗരസഭയുടെ ആര്‍എസ്എസ് പ്രവര്‍ത്തനം സംഘടിപ്പിക്കുകയും ചെയ്തു വരികയായിരുന്നു. ഈ നിലയില്‍ എനിക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആര്‍എസ്എസ് ന്റെ പ്രവര്‍ത്തകരെയും നേതാക്കളെയും നേരിട്ട് പരിചയമുണ്ട്.”

വിഷ്ണുവിനെ തട്ടിക്കൊണ്ടു പോകുന്നു (വിഷ്ണു തന്നെ പറയും)

”2016 ഡിസംബര്‍ 15ാം തീയ്യതി ബാലഗോകുലത്തിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനും പത്തനാപുരത്തെ കലഞ്ഞൂര്‍ സ്വദേശി അഭിലാഷ്, ആറ്റിങ്ങല്‍ നഗര്‍ കാര്യവാഹക് തമിഴ്്നാട് സ്വദേശിയായ ആനന്ദ് രാജും കൂടി ഞാന്‍ മുതാക്കല്‍ പഞ്ചായത്തിലെ നെടുപറമ്പ് പ്രദേശത്ത് സുഹൃത്തുകള്‍ ബബു,ശരത്ത്,ഉണ്ണി, ഹരി എന്നിവര്‍ ഒപ്പം നില്‍ക്കവേ എന്നെ കൂട്ടി കൊണ്ട് പോകുകയും ആറ്റിങ്ങള്‍ കാര്യാലയത്തില്‍ കൊണ്ട് പോയി. അവിടെ എനിക്ക് മുന്‍പരിചയമില്ലാത്ത കുറെ അളുകള്‍ ഉണ്ടായിരുന്നു. അവിടെവെച്ച് ആര്‍എസ്എസ് ന്റെ അറ്റിങ്ങല്‍ ജില്ലാ സേവാ പ്രമുഖ് ചെമ്പൂര് പി.മണികണ്ഠന്‍ എന്നോട് പറഞ്ഞു.ആലപ്പുഴയില്‍ ചില പ്രശ്നം നടന്നിട്ടുണ്ട് എന്നും അതില്‍ ഉള്‍പ്പെട്ടവരാണ് അവിടെ നില്‍ക്കുന്നവര്‍ എന്നും അവരെ തിരുവനന്തപുരം കാര്യാലയത്തില്‍ എത്തിക്കണം എന്ന് പറഞ്ഞു അതിന്ശേഷം ഞാന്‍ കാറില്‍ കയറി. കാറില്‍ കയറിയപ്പോളാണ് എനിക്ക് എല്ലാവരെയും മുന്‍ പരിചയം ഉള്ളവരാണ് എന്നും അതില്‍ പോത്തന്‍കോട് ഖണ്ഡ് കാര്യവാഹക് ആയ ശ്രീനിവാസയും പോത്തന്‍കോട് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശരത്തിനെയും എനിക്ക് പരിചയം ഉണ്ടായിരുന്നു.

കാറിലുള്ള വരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാല്‍ ഞാന്‍ എന്റെ സുഹൃത്തുക്കളായ ബാലു, അര്‍ജ്ജുന്‍ എന്നിവരെ എന്റെ 7736559501 എന്ന ഫോണ്‍ നമ്പറില്‍ നിന്ന് വിളിച്ച് ഞാന്‍ മേല്‍ പറഞ്ഞവരുടെ കൂടെയാണ് പോകുന്നത് എന്ന് പറഞ്ഞ് കാര്‍ ഓടികൊണ്ടിരിക്കവെ കൈ പുറകിലേക്ക് വെച്ചപ്പോള്‍ കാറില്‍ മാരകായുധങ്ങള്‍ ആയ വാളും മറ്റും ഉള്ളതായി മനസ്സിലായി ഞങ്ങള്‍ സഞ്ചരിച്ചകാര്‍ തിരുവന്തപുരം കാര്യാലയത്തിന് മുന്‍പില്‍ എത്തി പിന്നീട് ഞങ്ങല്‍ നടന്ന് കാര്യാലയത്തിലേക്ക് പോയി. അവിടെ ആര്‍എസ്എസ് ന്റെ വിഭാഗ് പ്രചാരക് കിരണ്‍ ,വിഭാഗ് സഹകാര്യവാഹക് ബിജു,വിഭാഗ് കാര്യവാഹക് സന്തോഷ്,സംഭാഗ് കാര്യവാഹക് പ്രസാദ്ബാബു എന്നിവര്‍ അവിടെ ഉണ്ടയിരുന്നു. കുറച്ച് സമയത്തിന് ശേഷം അവര്‍ എന്നെയും കൊണ്ട് കാര്യാലയത്തിന് മുകള്‍ നിലയിലേക്ക് പോയി അവിടെ എത്തിയപ്പോള്‍ അവിടെ ആര്‍എസ്എസ് ന്റെ അറ്റിങ്ങലിന്റെ ജില്ലാഭാരവാഹികള്‍ ആയ സുരേഷ്,വി.സി.അഖിലേഷ് ,പി.മണികണ്ഠന്‍ ആഖജ ചിറയന്‍കീഴ് മണ്ഡലം ജനറല്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറി സജു എന്നിവര്‍ അവിടെ ഉണ്ടായിരുന്നു. കിരണ്‍ ചോദിച്ചു നിയല്ലേ കണ്ണനെ ഒറ്റ് കൊടുത്തത് .പി.ജയരാജനുമായി നിനക്ക് എന്താണ് ബന്ധം ആറ്റിങ്ങല്‍ ഇറങ്ങി പോസ്റ്റര്‍ നീയല്ലേ ഒട്ടിച്ചത് എന്നും മറ്റും ഭിഷണിസ്വരത്തില്‍ സംസാരിച്ചു.

ഞാന്‍ അത് നിഷേധിച്ചപ്പോള്‍ സജുവും അവിടെ ഉള്ളവരും അവിടെ നേരത്തെ ഞാന്‍ ഉണ്ടായി എന്ന് പറഞ്ഞവരും വളഞ്ഞ് വെച്ച് മുതുകിലും തലക്കും നെഞ്ചത്തും അടിച്ചു 3,4 മണിക്കൂര്‍ നിലവിളിച്ചു ആരും സഹായിച്ചില്ല. ഞാന്‍ അവിടെ തളര്‍ന്നു സംഘം പറയുന്നത് പോലെ ചെയ്യണമെന്നും അല്ലെങ്കില്‍ പുറം ലോകം കാണില്ല എന്നും പറഞ്ഞു. ഞാന്‍ പറഞ്ഞു എനിക്ക് ജീവനാണ് വലുത് സംഘം പറയുന്നത് പോലെ കേള്‍ക്കാം എന്ന് പറഞ്ഞു . ചെല്ലുന്ന സ്ഥലത്ത് നില്‍ക്കണമെന്നും അവര്‍ പറഞ്ഞു ഞാന്‍ സമ്മതിച്ചു.അവിടെ നിന്ന് എന്നെ നെയ്യാറ്റിന്‍ കരയിലേക്കാണ് കൊണ്ടു പോയത് നെയ്യാറ്റികരയിലുള്ള കാട് മൂടിയ നിലയിലുള്ള പറമ്പില്‍ നടുവിലുള്ള വീട്ടില്‍ നിര്‍ത്തി പിന്നീട് നെയ്യാറ്റിക്കര ആര്‍എസ്എസ് കാര്യാലയത്തിലേക്ക് എന്നെ കിരണ്‍ ,സജു,മണികണ്ഠന്‍ എന്നിവര്‍ സാജുവിന്റെ കാറില്‍ കൂട്ടി കൊണ്ട് പോയി അവിടെ എത്തി കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഭക്ഷണം കൊണ്ടതന്നു ഉറങ്ങാന്‍ അനുവദിച്ചില്ല. വൈകുന്നേരം ആയപ്പോള്‍ ആര്‍എസ്എസ് സംസ്ഥാന ചുമതലയുള്ള സഹപ്രാന്ത പ്രചാരകനായ സുദര്‍ശന്‍,കിരണ്‍ എന്നിവര്‍ വന്നു വീണ്ടും അവര്‍ ഭിഷണിപ്പെടുത്തി അവരോട് കുറ്റസമ്മതം നടത്താന്‍ പറഞ്ഞു അതിന് ശേഷം ഒരു പേനയും വെള്ള പേപ്പറും തരുകയും അവര്‍ പറയുന്നത് എഴുതണം എന്ന് ഭീഷണിപ്പെടുത്തി നാള്‍ ഇതുവരെ നടന്നകാര്യങ്ങളെല്ലാം കുറ്റസമതമായി രേഖപ്പെടുത്തണം എന്ന് പറഞ്ഞു.”

ഉറങ്ങാതിരിക്കാൻ മുഖത്ത് വെള്ളം ഒഴിച്ചു (വിഷ്ണു തന്നെ പറയും)

”പിന്നീട് അവര്‍ പറഞ്ഞത് ഞാന്‍ എഴുതി തുടര്‍ന്ന് എകദേശം 86 മണിക്കൂര്‍ എന്നെ ഉറങ്ങാന്‍ അനുവദിക്കാതെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. ഉറക്കം വരുമ്പോള്‍ അവര്‍ മുഖത്ത് വെള്ളം കോരി ഒഴിച്ചു. 4-5 ദിവസത്തിന് ശേഷം കിരണും ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബുവും വന്നു അവര്‍ നേരത്തെ എഴുതിപ്പിച്ച കാര്യം ഒരു ക്യാമറയുടെ മുന്‍പില്‍ പറയണം എന്ന് ഭീഷണിപ്പെടുത്തി. പറഞ്ഞുതുടങ്ങിയപ്പോള്‍ ക്യാമറ ഓഫ് ആയി പിറ്റേന്ന് മറ്റൊരു ക്യാമറ കൊണ്ടുരാം എന്ന് പറഞ്ഞ് അവര്‍പോയി. പിറ്റേന്ന് വൈകുന്നേരം മണികണ്ഠന്‍ , സജു എന്നിവര്‍ വന്ന് നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ ചോദിക്കുകയും വിനീതിന്റെ പങ്ക് വ്യക്തമാക്കണം എന്നും പറഞ്ഞു എനിക്ക് അതിനെ പറ്റി ഒന്നും അറിയില്ല എന്ന് പറഞ്ഞു.അവിടുന്ന് എന്നെയും കൂട്ടി തിരുവന്തപുരം കാര്യാലയത്തിലേക്ക് വന്നു. അവിടുന്ന് സാജു വിന്റെ കാറില്‍ കിരണ്‍ ,സാജു ,മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് ആറ്റിങ്ങള്‍ കാര്യാലയത്തിലേക്ക് കൊണ്ട് പോയി മുമ്പ് എഴുതിയകാര്യം അവിടെ ഉള്ളവരോട് വിശദീകരിച്ച് പറയണം എന്നും വിനിതിന്റെ പങ്ക് വിശദീകരിക്കാനും പറഞ്ഞു പിന്നീട് അവിടെ ഉണ്ടായിരുന്നവര്‍ ചെറു സംഘങ്ങള്‍ ആയി ചേര്‍ന്ന് ഭീഷണിപ്പെടുത്തി പിന്നീട് കിരണ്‍ അവര്‍ തയ്യാറാക്കി കൊണ്ട് വന്ന ആത്മഹത്യാകുറിപ്പ് എന്നോട് സ്വന്തം കൈപ്പയില്‍ പകര്‍ത്തി എഴുതാന്‍ ആവിശ്യപ്പെട്ടു ഞാന്‍ ചെയ്തു .അല്ലെങ്കില്‍ അവര്‍ എന്നെ കൊല്ലുമായിരുന്നു.”

മരണം മുഖാമുഖം കണ്ട വിഷ്ണു (വിഷ്ണു തന്നെ പറയും)

”അവര്‍ എന്നെ കൊണ്ട് എഴുതിച്ച അത്മഹത്യാകുറിപ്പില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പീഢനത്തെ തുടര്‍ന്നാണ് മരിക്കുന്നത് എന്നും മറ്റും എഴുതിച്ചു. ആ ആത്മഹത്യാകുറിപ്പ് കിരണിന്റെ കൈയ്യിലാണ് ഉള്ളത് അഞ്ച് തെങ്ങിന്‍ നിന്ന് നടുക്കടലില്‍ കൊണ്ട് പോയി. അവിടെ കടലില്‍ ഉപേക്ഷിക്കുമെന്നും പറഞ്ഞു .ഞാന്‍ ബിജുവിനോട് എന്നെ കൊല്ലാതിരിക്കാന്‍ കഴിയുമോ എന്ന്് യാചിച്ചു പിന്നീട് അവര്‍ എന്നെ പത്തനാപുരത്ത് ഉള്ള ജയന്‍ എന്ന് പറയുന്ന ആഖജക്കാരന്റെ വീട്ടില്‍ കൊണ്ട് പോയി താമസിപ്പിച്ചു.അവിടെ നിന്ന് വീണ്ടും പട്ടാഴിയിലുള്ള അജി എന്ന് പറയുന്നയാളുടെ വിട്ടില്‍ കൊണ്ട് പോയി അവിടെനിന്ന് വീണ്ടും മൂന്ന് ദിവസം കഴിഞ്ഞ് കൊട്ടാരക്കര ആര്‍എസ്എസ് കാര്യാലയത്തില്‍ കൊണ്ട് വന്നു വീണ്ടും ഭീഷണിപ്പെടുത്തി.മകര വിളക്കിന് 2 ദിവസം മുമ്പ് കണ്ണന്‍,സുരേഷ്, അഖിലേഷ് ,സാജു ,സനോജ് എന്നിവര്‍ അവിടെ വന്നു സംഘത്തിന്റെ സംസ്ഥാന തീരുമാനം അറിക്കാനാണ് വന്നത് നിന്നെ കണ്ണൂരിലുള്ള സംഘക്കാര്‍ക്ക് കൈമാറാന്‍ ആണ് പറഞ്ഞിട്ടുള്ളത് അവരുടെ കൈയ്യില്‍ കിട്ടിയാല്‍ നിന്റെ കാര്യം എന്താകും എന്ന് ഞങ്ങള്‍ പറയണ്ടല്ലോ എന്ന് പറഞ്ഞു .പിന്നീട് അവര്‍ പറഞ്ഞത് പ്രകാരം വിനിതിനെ സംബന്ധിച്ച കാര്യം ഞാന്‍ എന്റെ കൈപടയില്‍ എഴുതിനല്‍കി അതിന് ശേഷം വിഡിയോയില്‍ പറഞ്ഞു അതിന് ശേഷം സനോജ് എന്നെ ഭീകരമായി മര്‍ദ്ദിച്ചു.

പിന്നീട് 14 ാം തീയ്യതി അവര്‍ വന്ന് പറഞ്ഞു അന്യസംസ്ഥാനത്ത് കൊണ്ട് പോയി കളയാനാണ്. ഉദ്ദേശം എന്നും മുമ്പ് പറഞ്ഞത് ഒന്നുകൂടി വിഡിയോയില്‍കുടിപറയാന്‍ ആവശ്യപ്പെട്ടു. വൈകുന്നേരം ആയപ്പോള്‍ തിരുവനന്തപുരം കാര്യാലയത്തിലേക്ക് വീണ്ടും കൊണ്ടുവന്നു പിന്നീട് 22ാം തീയ്യതിവരെ ആളുകളുടെ കാവലില്‍കഴിയുകയും അവിടെനിന്ന് 22/1/2017 ഞായര്‍ ദിവസം ഞാന്‍ രക്ഷപ്പെട്ടു. എന്നെ അതി ഭീകരമായി മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തി അവശനാക്കി. പി.ജയരാജനെതിരെ അത്മഹത്യാകുറിപ്പ് എഴുതാന്‍ഇടവന്നിരിക്കുന്നു.ഇത് ആര്‍എസ്എസ് ന്റെ സംസ്ഥാന നേതാക്കള്‍ അടക്കം ഗൂടാലോചന നടത്തിയതിനെ തുടര്‍ന്നാണ് . എന്നെ തടങ്കല്‍ വെച്ച് ഭീഷണിപ്പെടുത്തിയതിനും ശാരീരികമായും മാനസികമായും ഭീഷണിപ്പെടുത്തിയതിനും ശാരിരികമായും മാനസികമായും പിഡിപ്പിച്ചതിനും ് എനിക്ക് പരാതിയുണ്ട് ആര്‍എസ്എസ് ന്റെ സമീപനങ്ങളില്‍ വന്ന മാറ്റം വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് ഞാന്‍ ഇപ്രകാരം പിഡനത്തിന് ഇരയാകേണ്ടി വന്നത് എന്നെ കൊലപ്പെടുത്താനും അത് അത്മഹത്യയാക്കി പി.ജയരാജനെതിരെ ആരോപണം ഉന്നയിക്കാനും ആണ് അവര്‍ശ്രമിച്ചത്.”

അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ചില മാറ്റങ്ങൾ പ്രവർത്തന രീതിയിൽ വന്നതോടെ അതിനെ എതിർത്തതാണ് തന്റെ ഈ ഗതിക്ക് കാരണം എന്ന് മുഖ്യമന്ത്രിക്ക് വിഷ്ണു നൽകിയ പരാതിയിൽ വ്യക്തമായും ഉണ്ട്. അക്രമത്തിനെ അപലപിക്കാനും അന്വേഷിക്കാനും വരുമ്പോൾ ഇതൊക്കെ അന്വേഷിക്കണം. ജീവനെടുത്തുള്ള രാഷ്ട്രീയ പ്രവർത്തനം ഒരു പാർട്ടിക്കും ഭൂഷണമല്ല. അതിൽ നിന്നും ആരും പൂർണമായി മോചിതരുമല്ല. ഞങ്ങൾ പണ്ടേ നിഷ്കളങ്കരാണ് എന്ന് അവകാശപ്പെടാൻ വെറും കണ്ണീർ നാടകങ്ങൾ നടത്താൻ ദയവായി കേരളത്തെ ഉപയോഗിക്കരുത്.

Arun Jaitley To Vist Kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top