വ്യാപാരിയെ ഭീഷണിപ്പെടുത്തി; ബിജെപി നേതാവിന് സസ്‌പെൻഷൻ

bribery

വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിന് സസ്‌പെൻഷൻ. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷിനാണ് സസ്‌പെൻഷൻ. ബിജെപി ഫണ്ടിലേക്ക് നൽകിയ പിരിവ് തുക പോരെന്ന് പറഞ്ഞ് സുഭാഷ് വ്യാപാരിയെ ഭീണിപ്പെടുത്തിയുകയായിരുന്നു. 5000 രൂപ പിരിവ് ചോദിച്ചിട്ട് 3000 രൂപ മാത്രം നൽകിയെന്ന് പറഞ്ഞായിരുന്നു ഭീഷണി. കൂടുതൽ പണം നൽകാൻ കഴിയില്ലെന്നു പറഞ്ഞ വ്യാപാരിയെ ഇയാൾ അസഭ്യം പറയുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top