രാഷ്ട്രപതി സ്ഥാനത്തെ അവസാന ദിനം; പ്രണബ് മുഖർജിയെ തേടിയെത്തിയത് ഹൃദയസ്പർശിയായ ഒരു കത്ത്

pm modi letter to president pranab mukherjee

ഇന്ത്യയുടെ രാഷ്ട്രപതി എന്ന നിലയിൽ പ്രണബ് മുഖർജിയുടെ അവസാന ദിനമാണ് ഇന്ന്. അഞ്ച് വർഷമായി രാജ്യത്തിന്റെ പരോമന്നതനായി കഴിഞ്ഞ നാളുകൾ അയവിറക്കുമ്പോഴാണ് രാഷ്ട്രപതിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു കത്ത് ലഭിക്കുന്നത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയിൽ നിന്നുമായിരുന്നു ആ കത്ത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയ്ക്ക് ഇന്ത്യയുടെ രാഷ്ട്രപതി എന്ന നിലയിൽ പ്രണബ് മുഖർജി ഈ രാജ്യത്തിന് നൽകിയ സേവനങ്ങളും സംഭാവനകളും പ്രശംസനീയമാണ്. ഒപ്പം അദ്ദേഹത്തിന്റെ ലാളിത്യവും, തത്വങ്ങളും, പകരംവക്കാനാകാത്ത നേതൃത്വപാഠവവും തങ്ങൾക്ക് പ്രചോദനമാകുന്നുവെന്നും വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അറിവ് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും മോദി രാഷ്ട്രപതി പ്രണബ് മുഖർജിക്കെഴുതിയ കത്തിൽ പറയുന്നു.

കത്ത് വായിച്ച് വികാരാധീനനായ പ്രണബ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ കത്ത് പങ്കുവെക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ കത്ത് തന്റെ ഹൃദയത്തെ സ്പർശിച്ചു എന്നായിരുന്നു പ്രണബ് മുഖർജി തന്റെ പോസ്റ്റിൽ കുറിച്ചത്.

 

pm modi letter to president pranab mukherjee

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top