ഇതൊരു വല്ലാത്ത ചെയ്ത്തായിപ്പോയി; ചുറ്റിക വായിലിട്ട് പണികിട്ടി കെയ്‌ലി

viral photo

വെല്ലുവിളിയ്ക്ക് ഒരു പരിധിയൊക്കെ ഇല്ലേ, കൂട്ടുകാരുടെ വെല്ലുവിളികളൊക്കെ ഏറ്റെടുക്കുമ്പോൾ രണ്ടാമത് ഒന്നുകൂടി ആലോചിക്കണം. കാരണം ഇല്ലെങ്കിൽസ അവസ്ഥ കെയ്‌ലിയുടേതായിരിക്കും.

തനിക്ക് ഇഷ്ടപ്പെട്ട മ്യൂസിക് ട്രൂപ്പ് മികച്ചതാണെന്ന് തെളിയിക്കാൻ സുഹൃത്ത് പറഞ്ഞതനുസരിച്ച് ഒരു വെല്ലുവിളി ഏറ്റെടുത്തതാണ് കെയ്‌ലി. ഇപ്പോൾ മൂളിപ്പാട്ട് പാടാൻ പോയിട്ട് ഒന്ന് മിണ്ടാൻപോലും വയ്യ. വായിൽ ചുറ്റിക ഇറക്കിയാണ് കെയ്‌ലി ചലഞ്ച് ചെയ്തത്. ഒടുവിൽ കളി കാര്യമായി. ചുറ്റിക വായിൽ കുടുങ്ങി. പുറത്തെടുക്കാൻ വയ്യാതായി. ഒടുവിൽ ഏറെ പണിപ്പെട്ടാണ് ചുറ്റിക പുറത്തെടുത്തത്.

കുടുങ്ങിയ ചുറ്റിക പുറത്തെടുക്കാൻ പണിപ്പെടുന്ന കെയ്‌ലി അറിയാതെ സുഹൃത്തെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് സംഭവം വൈറലാക്കിയത്. പണിപാളിയതറിഞ്ഞ് കൂട്ടുകാരനുംകൂടി സഹായിച്ച് പത്ത് മിനുട്ട് സമയമെടുത്താണ് കെയ്‌ലിയുടെ വായിൽനിന്ന് ചുറ്റിക പുറത്തെടുത്തത്. എന്തായാലും ഇനി ചലഞ്ച് ചെയ്യുമ്പോൾ കെയ്‌ലി രണ്ടാമതൊന്നുകൂടി ആലോചിക്കും ഉറപ്പ്.

Teen accepts dare to put a hammer in mouth

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top