വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി വെങ്കയ്യ നായിഡുവിന് ജയം. അഞ്ഞൂറിലധികം വോട്ടുകൾ നേടിയാണ് പ്രതിപക്ഷ സ്ഥാനാർഥിയും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാൽ കൃഷ്ണ ഗാന്ധിയെ തോൽപ്പിച്ചത്. രാവിലെ പത്തുമുതൽ അഞ്ചു വരെയായിരുന്നു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിൽ 785 എംപിമാരിൽ 771 പേർ വോട്ടു ചെയ്തു. 14 എം പിമാർ വോട്ടു ചെയ്യാനെത്തിയില്ല. ലോക്സഭ, രാജ്യസഭ അംഗങ്ങൾ അടങ്ങുന്ന ഇലക്ടറൽ കോളജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top