ഇന്ത്യയില്‍ ഏറ്റവും പുരോഗതിയുള്ള നഗരം കൊച്ചി

ഇന്ത്യയില്‍ ഏറ്റവും പുരോഗതിയുള്ള നഗരം കൊച്ചിയെന്ന് എഡിബി(ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക്) റിപ്പോര്‍ട്ട്. എഡിബിയ്ക്ക് വേണ്ടി നഗര വികസന മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സാണ് ഈ പഠനം നടത്തിയത്. ഡല്‍ഹിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കൊച്ചി ഒന്നാമതെത്തിയത്. പഞ്ചാബിലെ യുധിയാനയാണ് മൂന്നാം സ്ഥാനത്ത്. ബഹുതല പുരോഗതി സൂചിക അടിസ്ഥാനമാക്കി 29മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും.
നഗരങ്ങളുടെ പട്ടിക ഇങ്ങനെ
1. കൊച്ചി
2.ന്യൂഡല്‍ഹി
3.ലുധിയാന
4.ദാവണഗരെ
5.കോയമ്പത്തൂര്‍
6.ജയ്പൂര്‍
7.ചെന്നൈ
8.വിശാഖപ്പട്ടണം
9.അഹമ്മദാബാദ്
10.പൂണെ
11. ഭോപ്പാല്‍
12. സൂറത്ത്
13. ഉദയ്പൂര്‍
14. ഇന്ദോര്‍
15. ബെലഗാവി
16. ഭുവനേശ്വര്‍
17. ഗുവാഹാട്ടി
18. സോലാപൂര്‍
kochi, ADB
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here