വേറിട്ടൊരു ഡാൻസ് മ്യൂസിക്ക് വീഡിയോയുമായി മിയ
Subscribe to watch more
സോഷ്യൽ മീഡിയ അടക്കിവാണ ഡാൻസ് മ്യൂസിക്ക് വീഡിയോ ആയ നീവേയ്ക്ക് ശേഷം ജനഹൃദയങ്ങൾ കീഴടക്കാനൊരുങ്ങി ഇനിയയുടെ ഡാൻസ് മ്യൂസിക്ക് വീഡിയോ. ‘മിയ’ എന്നാണ് ആൽബത്തിന് പേരിട്ടിരിക്കുന്നത്. തമിഴിലാണ് മിയ ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ മിയയുടെ ടീസറിന് വൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചലച്ചിത്രതാരം ഇനിയ, അരുൺ നന്ദകുമാർ എന്നിവർ അഭിനയിക്കുന്ന ഈ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ഡോ.എസ്.മഹേഷാണ്. അശ്വിൻ ജോൺസണാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വീഡിയോയുടെ നിർമ്മാതാവും ഇനിയയാണ്.
ഇതെന്റെ അവസാനത്തെ അവസരമാണ്, നൃത്തമാണ് പാഷൻ എന്ന് പറഞ്ഞാണ് വീഡിയോ ടീസർ ആരംഭിക്കുന്നത്. ഇനിയയുടെ വേറിട്ട മുഖം ആൽബത്തിൽ കാണാൻ സാധിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന.
miya iniya dance music video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here