മിയയുടെ വീട്; വീഡിയോ വൈറല്‍

miya

മിയ പുതുതായി പണികഴിച്ച വീടിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പാല തൊടുപുഴ റൂട്ടിലാണ് മിയ തന്റെ സ്വപ്ന ഭവനം പണി കഴിച്ചിരിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം ഒരു വീട് പണിയണമെന്ന ആഗ്രഹം വളരെ കാലമായി മനസില്‍ സൂക്ഷിക്കുകയായിരുന്നുവെന്ന് മിയ പറയുന്നു. ഇതിന് മുമ്പ് താമസിച്ച വീട് മറ്റൊരു വ്യക്തിയില്‍ നിന്ന് വാങ്ങിയതായിരുന്നു. ആ വീട്ടുടമയുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് പണിത വീടായിരുന്നു അത്. സ്വന്തം ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച ഒരു വീടെന്ന ആഗ്രഹം പൂര്‍ത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ മിയ. വീഡിയോ കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top