അതിജീവന സന്ദേശവുമായി സംഗീതനൃത്തശിൽപം

അതിജീവന സന്ദേശവുമായി യുവജനങ്ങളുടെ സംഗീതനൃത്തശിൽപം. കോട്ടയം വൈക്കം ചെമ്പിലെ സെന്റ് തോമസ് കത്തോലിക്കാ പള്ളിയിലെ സിഎൽസി അംഗങ്ങളായ 40 പേർ ചേർന്നാണ് സംഗീത നൃത്ത വിസ്മയം ഒരുക്കിയിരിക്കുന്നത്. ചെമ്പിലും കേരളത്തിലെ വിവിധ ഭാഗങ്ങളിലും കേരളത്തിന് പുറത്ത് ഡൽഹി,പൂനെ, ബാംഗ്ലൂർ എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് പുറത്ത് സിങ്കപ്പൂർ, അയർലന്റ്, ഓസ്‌ട്രേലിയ, സൗദി അറേബ്യ, കാനഡ എന്നീ രാജ്യങ്ങളിലുമുള്ള ചെമ്പ് സെൻറ് തോമസ് കത്തോലിക്ക ഇടവകയിലെ യുവജനങ്ങൾ മൂന്ന് ദിവസം കൊണ്ട് നിർമിച്ചതാണ് നാല് മിനിറ്റ് ദൈർഘ്യമുള്ള ഈ സംഗീത നൃത്ത വിസ്മയം.

റെക്‌സ് ബാന്റിന്റെ ‘പരിശുദ്ധൻ മഹോന്നതൻ’ എന്ന ഗാനം ഇടവകയിലെ എട്ട് പേർ ചേർന്ന് ആലപിച്ചു. 32 പേർ അതിന് നൃത്തച്ചുവടുകളുമായി വിവിധ സ്ഥലങ്ങളിൽ നിന്ന് ഒത്തുചേർന്നു. മാധ്യമ പഠന ബിരുദാനന്തര ബിരുദ വിദ്യാർഥിനി മരിയ തോമസ് മണിയലയാണ് ഇതിന്റെ ആശയവും സംവിധാനവും ചിത്രസംയോജനവും നടത്തിയിരിക്കുന്നത്. ഒപ്പം നൃത്തച്ചുവടുകളും ഗാനാലാപനവുമായി മരിയ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പൂർണമായും മൊബൈൽ ഫോണിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്.

ഇതിൽ നേഴ്‌സ് വേഷത്തിൽ എത്തുന്നത് യഥാർത്ഥത്തിൽ നേഴ്‌സുമാർ തന്നെയാണ്. സാമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ലോക്ക് ഡൗൺ തുടങ്ങിയ അന്ന് മുതൽ നിരവധി മത്സരങ്ങളും കലാപരിപാടികളുമായി ലോക്ക് ഡൗൺ കാലം ക്രിയാത്മകമാക്കുകയാണ് സിഎൽസി ചെമ്പ് യൂണിറ്റ് അംഗങ്ങൾ.

lock down, dance music video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top