ഒടുവില്‍ വിജയം; ഹൈദരാബാദിനെ വീഴ്ത്തി ബെംഗളുരു

ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 35 റണ്‍സിന് തോല്‍പ്പിച്ചു. 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് ഇന്നിങ്‌സ് എട്ടിന് 170ല്‍ അവസാനിച്ചു.
ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ആര്‍സിബി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. കോലിയുടെയും രജത് പട്ടീദാറിന്റെയം അര്‍ധ സെഞ്ചുറി കരുത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മികച്ച സ്‌കോറിലേക്കെത്തിയത്. വിരാട് കോലി 45 പന്തില്‍ 51 റണ്‍സും പട്ടീദാര്‍ 20 പന്തില്‍ 50 റണ്‍സും നേടി.
207 റണ്‍സ് വിജയലക്ഷ്യം തേടിയ ഹൈദരാബാദ് 171 റണ്‍സേ എടുത്തുള്ളൂ. അഭിഷേക് ശര്‍മയും പാറ്റ് കമ്മിന്‍സും മാത്രം നിരയില്‍ പൊരുതി നിന്നു. 31 റണ്‍സ് പാറ്റ് കമ്മിന്‍സ് നേടിയപ്പോള്‍ 40 റണ്‍സ് നേടി ഷഹ്ബാസ് അഹമ്മദ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍ ആയി.
Story Highlights : IPL Bengaluru defeated Hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here