വോട്ടിന് സമ്മാനമായി വസ്ത്രങ്ങളും? ബിജെപി അനുഭാവിയുടെ വീട്ടില്‍ നിന്ന് വസ്ത്രങ്ങള്‍ പിടികൂടി

കോഴിക്കോട് തിരുവമ്പാടി പൊന്നാങ്കയത്ത് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന വസ്ത്രങ്ങള്‍ പിടികൂടി. ബിജെപി അനുഭാവിയായ കാനാട്ട് രഘുലാലിന്റെ വീട്ടില്‍ സൂക്ഷിച്ച വസ്ത്രങ്ങളാണ് പിടികൂടിയത്.
ഇന്ന് വൈകിട്ട് അഞ്ചരയോടെ രഘുലാലിന്റെ വീട്ടിലേക്ക് കണ്ടെയ്‌നര്‍ ലോറിയില്‍ ബോക്‌സുകള്‍ എത്തിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ ബോക്‌സുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ ഇയാള്‍ തയ്യാറായില്ല. വയനാട്ടില്‍ ടെക്‌സ്റ്റൈല്‍സ് നടത്തുന്ന സുഹൃത്തിന്റെ വസ്ത്രങ്ങളാണ് ഇവയെന്നാണ് ആദ്യം പറഞ്ഞത്. തുടര്‍ന്ന് പൊലീസ് തെരഞ്ഞെടുപ്പ് സ്‌ക്വാഡിന് വിവരം കൈമാറി. രണ്ട് ബോക്‌സുകളില്‍ കാവിമുണ്ടാണെന്ന് സ്‌ക്വാഡ് കണ്ടെത്തി. മുഴുവന്‍ ബോക്‌സുകളും തുറന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.
Story Highlights :Clothes seized from BJP supporter’s house Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here