പുള്ളിക്കാരന് സ്റ്റാറാ, ടീസര്‍ കാണാം

മമ്മൂട്ടിയുടെ ഓണച്ചിത്രം പുള്ളിക്കാരന് സ്റ്റാറാ എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. കൊച്ചിയില്‍ പരിശീലനത്തിന് എത്തിയ ഇടുക്കിക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ശ്യാംധറാണ് ചിത്രത്തിന്റെ സംവിധായകന്. പുതുമുഖ തിരക്കഥാകൃത്തായ രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ. ആശാ ശരതും ദീപ്തി സതിയുമാണ് ചിത്രത്തിലെ നായികമാര്‍. ഹരീഷ് കണാരന്, ദിലീഷ് പോത്തന്, സോഹന്‍ സീനുലാല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മോഹന്‍ലാലും മമ്മൂട്ടിയും ഓണച്ചിത്രങ്ങളില്‍ അധ്യാപകരുടെ വേഷത്തിലാണ് എത്തുന്നതെന്ന പ്രത്യേകതയുണ്ട് ഇത്തവണത്തെ ഒാണത്തിന്. ലാല്‍ ജോസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തില്‍ മോഹന്‍ലാലും അധ്യാപകന്റെ വേഷത്തിലാണ് എത്തുന്നത്.
pullikkaran stara, mammootty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here