ശ്രീശാന്തിന്റെ വിലക്ക് നീക്കി

ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല വിധി. ഹൈക്കോടതിയാണ് ബിസിസിഐയുടെ ആജീവനാന്ത വിലക്ക് നീക്കിയത്. കോഴ കേസില്‍ ഡല്‍ഹി പ്രത്യേക കോടതി വെറുതെവിട്ടിട്ടും ബി.സി.സി.ഐ ആജീവനാന്ത വിലക്ക് തുടരുന്നത് നിയമപരമല്ലെന്നാണ് ശ്രീശാന്ത് കോടതിയിൽ നൽകിയ ഹർജിയിൽ ഉള്ളത്. അച്ചടക്ക സമിതി കണക്കിലെടുത്ത തെളിവുകൾക്ക് നിജസ്ഥിതിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
വിലക്കിനെത്തുടര്‍ന്ന് സ്കോട്ടിഷ് ലീഗിലടക്കം കളിക്കാനുളള അവസരം നഷ്ടപ്പെട്ടെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെട്ട് വിലക്ക് നീക്കണമെന്നുമാണ് ആവശ്യം. ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി, മുന്‍ ഭരണസമിതി, കേരള ക്രിക്കറ്റ് അസോസിയേഷന് എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here