Advertisement

ആജിവനാന്ത വിലക്ക്; ശ്രീശാന്തിന്റെ ഹർജിയിൽ വിധി ഇന്ന്

August 7, 2017
Google News 0 minutes Read
sreesanth

ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി. ഹൈക്കോടതിയാണ് വിധി പറയുക.   കോഴ കേസില്‍ ഡല്‍ഹി പ്രത്യേക കോടതി വെറുതെവിട്ടിട്ടും ബി.സി.സി.ഐ ആജീവനാന്ത വിലക്ക് തുടരുന്നത് നിയമപരമല്ലെന്നാണ് ശ്രീശാന്ത് കോടതിയിൽ നൽകിയ ഹർജിയിൽ ഉള്ളത്.

വിലക്കിനെത്തുടര്‍ന്ന് സ്കോട്ടിഷ് ലീഗിലടക്കം കളിക്കാനുളള അവസരം നഷ്‌ടപ്പെട്ടെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെട്ട് വിലക്ക് നീക്കണമെന്നുമാണ് ആവശ്യം. ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി, മുന്‍ ഭരണസമിതി, കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി നല്‍കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here