ഫ്ലിപ്കാര്‍ട്ടിലും ആമസോണിലും ഫോണിന് വന്‍ വിലക്കുറവ്

amazon

വിലക്കുറവില്‍ മത്സരിച്ച് ആമസോണും ഫ്ലിപ്കാര്‍ട്ടും. ഫ്ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ഫ്രീഡം സെയില്‍ ഓഫറുകളെ വെല്ലാനാണ് ആമസോണും വിലക്കുറവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഓഗസ്റ്റ് 9 മുതല്‍ 12 വരെയാണ് ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും ഓഫര്‍ വില്‍പ്പന നടത്തുന്നത്. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പ്, സ്മാര്‍ട്ട് വാച്ചുകള്‍, ടെലിവിഷന്‍ സെറ്റുകള്‍ തുടങ്ങി ഉല്‍പ്പന്നങ്ങളെല്ലാം വില്‍പനയ്ക്കുണ്ട്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 35 ശതമാനം വിലക്കുറവിലാണ് ആമസോണ്‍ വില്‍പ്പന നടത്തുന്നത്. മറ്റ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് 50 ശതമാനം വരെ ഇളവ് നല്‍കും. പവര്‍ബാങ്കിന് 65 ശതമാനം വരെ ഓഫറുകളാണ് ആമസോണ്‍ സെയിലില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top