Advertisement

ഇഡിയുടെ നിർണായക നീക്കം: ഡൽഹിയടക്കം 19 ഇടത്ത് റെയ്‌ഡ്; ആമസോണും ഫ്ലി‌പ്‌കാർട്ടും ഗുരുതര നിയമ ലംഘനം നടത്തിയെന്ന് പരാതി

November 7, 2024
Google News 2 minutes Read

ഇ-കൊമേഴ്‌സ് കമ്പനികളുടെ ഓഫീസുകളിൽ ഇ ഡി റെയ്‌ഡ്. ആമസോൺ, ഫ്ലിപ്‌കാർട് എന്നിവയുടെയടക്കം വിവിധ നഗരങ്ങളിലെ ഓഫീസുകളിലാണ് പരിശോധന. വിദേശനാണ്യ വിനിമയ ചട്ടത്തിൻ്റെ ലംഘനം ആരോപിച്ചാണ് നടപടി. ഡൽഹി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങി 19 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം നടന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഇ ഡി ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന വിശദീകരണം.

രാജ്യത്തെ വ്യാപാരി സമൂഹം ഇ-കൊമേഴ്സ് കമ്പനികൾക്കെതിരെ പലപ്പോഴായി രംഗത്ത് വന്നിരുന്നു. ഇ-കൊമേഴ്സ് കമ്പനികൾ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുന്നതിനെ എതിർത്താണ് റീടെയ്ൽ വ്യാപാരികൾ കേന്ദ്ര സർക്കാരിനടക്കം പരാതി നൽകിയത്. ആമസോണും ഫ്ലിപ്‌കാർട്ടും തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ തിരഞ്ഞെടുത്ത വിൽപ്പനക്കാരെ മുൻനിർത്തി മത്സര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിൽ കമ്പനികൾക്കെതിരെ നേരത്തെ തന്നെ ഇ ഡി അന്വേഷണം നടത്തിയിരുന്നു.

Read Also: സ്വർണത്തിന് ട്രംപാഘാതം; വില കുത്തനെ കുറഞ്ഞു

ഇ.ഡി റെയ്‌ഡ് സ്വാഗതം ചെയ്ത് ഡൽഹിയിലെ ബിജെപി നേതാവും എംപിയുമായ പ്രവീൺ ഖണ്ഡേൽവാൾ രംഗത്ത് വന്നു. ഇ ഡിയുടേത് ശരിയായ ദിശയിലുള്ള ചുവടുവെയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട വ്യാപാരി സമൂഹം വലിയ പ്രതീക്ഷയോടെ നടപടിയെ നോക്കിക്കാണുമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ആമസോണോ, ഫ്ലി‌പ്‌കാർട്ടോ സംഭവത്തിൽ ഇതുവരെ വിശദീകരണവുമായി രംഗത്ത് വന്നിട്ടില്ല.

Story Highlights : The Enforcement Directorate raided offices of vendors working with Amazon and Flipkart. 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here