വിദേശ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്

puhthuvype issue fisheries cordination committee announces hartal

തിരുവനന്തപുരം വിഴിഞ്ഞത്ത് വിദേശ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്. വിഴിഞ്ഞം തുറമുഖത്തിനടുത്താണ് സംഭവം. മത്സ്യബന്ധനത്തിന് പോയ ഫൈബർ ബോട്ടിലാണ് ഇടിച്ചത്. അപകടത്തിൽ ടെനി, ആന്റണി, ദാസൻ എന്നീ മൂന്നു പേർക്ക് പരിക്കേറ്റു. ബോട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

പൂന്തുറയ്ക്ക് സമീപം 10 നോട്ടിക്കൽ മൈൽ അകലെ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. കരയിലെത്തിയ മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം കോസ്റ്റൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ബോട്ടിലിടിച്ച ശേഷം കപ്പൽ നിർത്താതെ പോയതായി തൊഴിലാളികൾ മാധ്യമങ്ങളോട് പറഞ്ഞു. കപ്പലിന് വേണ്ടി കോസ്റ്റൽ പോലിസും മറൈൻ എൻഫോഴ്‌സ്‌മെന്റും തെരച്ചിൽ ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top