റിപബ്ലിക് ടിവിയുടെ ഫേസ്ബുക്ക് പേജിന് ‘വൺ സ്റ്റാർ’ റേറ്റിങ്ങ്; വികിപീഡിയ പേജിൽ ‘ചാണകം’ ; പണി കൊടുത്ത് മലയാളികൾ

Malayalees give one star rating to republic channel fb page

കേരളമെന്നാൽ അക്രമണത്തിന്റെയും ഭീകരാവദത്തിന്റെയും സംസ്ഥാനമാണെന്ന് പറഞ്ഞ മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിക്കും അദ്ദേഹത്തിന്റെ ന്യൂസ് ചാനലായ റിപ്പബ്ലിക്കിനും പണി കൊടുത്ത് മലയാളികൾ.

റിപ്പബ്ലിക് ടിവിയുടെ ഫേസ്ബുക്ക് പേജിന് വൺ സ്റ്റാർ റേറ്റിങ്ങ് നൽകിയാണ് മലയാളികൾ പണി കൊടുത്തത്. ഏകദേശം 9000 കൂടുതൽ വൺ സ്റ്റാർ റേറ്റിങ്ങാണ് ദിവസങ്ങൾക്കുള്ളിൽ റിപബ്ലിക് ചാനലിന് ലഭിച്ചത്. റേറ്റിങ്ങിന് പുറമേ നല്ല ചുട്ട മറുപടികളും ‘പൊങ്കാലകളും’ പേജിൽ വരുന്നുണ്ട്.

ഒപ്പം റിപബ്ലിക് ചാനലിന്റെ വികിപീഡിയ പേജിൽ റിപബ്ലികിനടുത്ത് ‘ചാണകം’ എന്നും ഹാക്കർമാർ ചേർത്തിട്ടുണ്ട്.

republic

കേരളവിരുദ്ധ പ്രസ്ഥാവനകൾ നടത്തുന്നത് വഴി കേരളത്തിൽ ആർഎസ്എസ് അടിത്തറ പാകാനാണ് റിപബ്ലിക് ചാനൽ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

 

Malayalees give one star rating to republic channel fb page

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top