ഉപ്പുമാവിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 1.29 കോടി രൂപ !!

man and woman tried smuggle 1.29 crore rupee in upma

ഉപ്പുമാവിനകത്ത് ഒളിപ്പിച്ച് 1.29 കോടി രൂപ വിലമതിക്കുന്ന വിദേശ നോട്ടുകൾ കടത്താൻ ശ്രമിച്ച രണ്ടംഗ സംഘം പിടിയിൽ. രംഗ്ലാനി എന്ന ഒരു സ്ത്രീയും, നിഷാന്ത് എന്ന പുരുഷനുമാണ് പിടിയിലായത്. പൂനെ വിമാനത്താവളത്തിൽ നിന്നുമാണ് ഇരുവരും പിടിയിലായത്. ദുബായിലേക്ക് പറക്കാനിരിക്കുകയായിരുന്നു ഇവർ.

എയർപോർട്ടിൽ ബാഗ് ചെക്കിങ്ങിനിടയിലാണ് സംഭവം പിടിക്കപ്പെട്ടത്. നിഷാന്തിൽ എന്ത് കൊണ്ടോ സംശയം തോന്നിയ ഇമിഗ്രേഷൻ ഓഫീസർ, കസ്റ്റംസ് അധികൃതരോട് നിഷാന്തിന്റെ ബാഗ് നന്നായി പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ബാഗ് തുറന്നപ്പോൾ കണ്ടത് പാത്രമാണ്. അടച്ചിരുന്ന ചൂട് പാത്രങ്ങളിൽ ഉപ്പുമാവാണെന്നാണ് നിഷാന്ത് പറഞ്ഞത്. എന്നാൽ ഉപ്പുമാവിനെന്താണ് ഇത്ര ഭാരമെന്നറിയാൻ തുറന്ന് പരിശോധിച്ചപ്പോഴാണ് വിദേശ നോട്ടുകൾ കാണുന്നത്. കറുത്ത പൊളിത്തീൻ ബാഗിലാണ് പണം ഒളിപ്പിച്ചിരുന്നത്.

തുടർന്ന് പരിശോധന ശക്തമാക്കിയതോടെയാണ് അതേ വിമാനത്തിൽ ദുബായിലേക്ക് പറക്കാനിരുന്ന രംഗ്ലാനിയിൽ നിന്നും ഇതേ തരത്തിൽ പണം പിടിച്ചെടുത്തത്. ഇരുവരും തമ്മിൽ ബന്ധമുണ്ടോ എന്ന് കസ്റ്റംസ് അധികൃതർ അന്വേഷിച്ചുവരികയാണ്.

 

man and woman tried smuggle 1.29 crore rupee in upma

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top