കാറിൽ മാൻ കൊമ്പുകൾ കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

കാറിൽ കടത്തുകയായിരുന്ന മാൻകൊമ്പുകളുമായി രണ്ട് പേർ മലപ്പുറം വണ്ടൂർ പൊലീസിന്റെ പിടിയിൽ. നിലമ്പൂർ കൂറ്റമ്പാറ സ്വദേശികളായ മുഹമ്മദാലി, മലയിൽ ഉമ്മർ എന്നിവരാണ് അറസ്റ്റിലായത്. ( man tries smuggling deer antlers )
മലയോര മേഖലകൾ കേന്ദ്രീകരിച്ച് ആനക്കൊമ്പ്, മാൻ കൊമ്പ് തുടങ്ങിയവ കച്ചവടം നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വണ്ടൂർ പൊലീസും, ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ചെറുതൊടി മുഹമ്മദാലി, മലയിൽ ഉമ്മർ എന്നിവർ അറസ്റ്റിലായത്. രണ്ട് മാൻ കൊമ്പുകൾ ഇവരിൽ നിന്ന് കണ്ടെടുത്തു.
മാൻ കൊമ്പുകൾ ലക്ഷങ്ങൾ വില പറഞ്ഞുറപ്പിച്ച ശേഷം വിൽപ്പനക്കായി കൊണ്ട് പോകുന്നതിനിടെയാണ് പൊലീസ് വലയിലാകുന്നത്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവർ നേരത്തെ സമാന ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
Story Highlights: man tries smuggling deer antlers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here