കണ്ണൂര്‍ മെഡിക്കല്‍ കോളജ് എംഡിയുടെ വീട്ടില്‍ റെയ്ഡ്

Kannur-Medical-College

അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാര്‍ ഹാജിയുടെ വീട്ടില്‍ പോലിസ് റെയ്ഡ്. പഴയങ്ങാടി ബീവി റോഡിലെ ഭാര്യവീട്ടില്‍ ഇന്നലെ രാവിലെ കണ്ണൂര്‍ ടൗണ്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് റെയ്ഡ് നടത്തിയത്. 2016-17 വിദ്യാഭ്യാസ വര്‍ഷത്തില്‍ സര്‍ക്കാര്‍ നടപടികള്‍ പാലിക്കാതെ പ്രവേശന പരീക്ഷ നടത്തി അധികമായി 47 ലക്ഷം രൂപയോളം വാങ്ങിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു റെയ്ഡ്.

150 സീറ്റില്‍ നിന്ന് 100 സീറ്റായി ചുരുക്കിയപ്പോള്‍ പ്രവേശനം നിഷേധിക്കപ്പെട്ട കുട്ടികളില്‍ നിന്നു വാങ്ങിയ ലക്ഷക്കണക്കിനു രൂപയും വിദ്യാഭ്യാസ സര്‍ട്ടിഫിക്കളും തിരികെ നല്‍കാന്‍ മാനേജ്‌മെന്റ് തയ്യറായിരുന്നില്ല. തുകയും സര്‍ട്ടിഫിക്കറ്റും തിരിച്ചുലഭിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചു വിദ്യാര്‍ഥികള്‍ കണ്ണൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്ന പ്രസ്റ്റീജ് എജുക്കേഷന്‍ ട്രസ്റ്റിനും എംഡിയായ അബ്്ദുല്‍ ജബ്ബാര്‍ ഹാജിക്കുമെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.

Kannur-Medical-College

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top