റാഖയില്‍ പോരാട്ടം

chemical attack in syria

ഐഎസിന്റെ സിറിയയിലെ പ്രഖ്യാപിത തലസ്ഥാനമായ റാഖ തിരിച്ചുപിടിക്കാന്‍ സിറിയന്‍ സൈന്യം പോരാട്ടം തുടരുന്നു. റാഖയുടെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള മൂന്നു ഗ്രാമങ്ങള്‍ സിറിയന്‍ സൈന്യം പിടിച്ചടക്കി. റാഖയുടെ കിഴക്കന്‍ മേഖലയിലെ മറ്റൊരു ഐഎസ് ശക്തികേന്ദ്രമായ മദന്‍ രണ്ടു കിലോമീറ്റര്‍ അകലെ സൈന്യം എത്തിയതായാണ് വിവരം. റാഖയുടെ തെക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങള്‍ നേരത്തെ സിറിയന്‍ സൈന്യം കീഴടക്കിയിരുന്നു.

സിറിയയിലെ ചരിത്ര നഗരമായ റഖയില്‍ ഐ.എസിനെതിരെ യു.എസ് സഖ്യസേനയും വ്യോമാക്രമണം നടത്തുന്നുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top