സംരക്ഷിത വനഭൂമി ഏറ്റെടുത്ത് വിനോദസഞ്ചാര പദ്ധതി തുടങ്ങാൻ നീക്കം

chakkittappara

ചക്കിട്ടപ്പാറയിൽ വന്യജീവി സങ്കേതത്തിന്റെ സംരക്ഷിത വനഭൂമി ഏറ്റെടുത്ത് വിനോദസഞ്ചാര പദ്ധതി തുടങ്ങാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. നിക്ഷിപ്ത വനമെന്ന കളക്ടറുടെ റിപ്പോർട്ട് തള്ളിയാണ് ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്. സർക്കാരിൻരെ തന്നെ പരിഗണനയിലുള്ള വിനോദ സഞ്ചാര പദ്ധതിയ്ക്ക് വേണ്ടിയാണ് വനഭൂമി ഏറ്റെടുക്കുന്നത്.

കക്കയം കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതി പുരോഗമിക്കുന്നത്. ഈ ഭൂമി സർക്കാർ ഏറ്റെടുക്കേണ്ടതില്ലെന്നും ഇത് വനംവകുപ്പ് ഭൂമിയാണെന്നും കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഭൂമി ഏറ്റെടുക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ലാൻഡ് റവന്യൂ കമ്മീഷ്ണറുടെ നിർദ്ദേശത്തെ തുടർന്നാണ് ജില്ലാ കലക്ടർ ഭൂമി ഏറ്റെടുക്കാൻ നിർദ്ദേശം നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top