ഗുജറാത്ത് രാജ്യ സഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന് ജയം

ahmedpatel

ഗുജറാത്ത് രാജ്യ സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് ജയം.നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ രാത്രി ഒന്നേ മുപ്പതോടെയാണ് പ്രഖ്യാപനം വന്നത്.  44 വോട്ട് നേടിയാണ് പട്ടേൽ വിജയിച്ചത്. കൂറ് മാറി വോട്ട് ചെയ്ത രണ്ട് കോൺഗ്രസ് എംഎൽഎമാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കിയ് അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പിച്ചു. മറ്റ് രണ്ട് സീറ്റുകളിൽ ബിജെപി അധ്യക്ഷൻ അമിത് ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ജയിച്ചു. അമിത് ഷായും സ്മൃതി ഇറാനിയും 46 വോട്ടുകൾ വീതമാണ് നേടിയത് നേടി. ഇതാദ്യമായാണ് അമിത് ഷാ പാർലമെന്റിൽ എത്തുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top