അമേരിക്കയുടെ ഭീഷണിയ്ക്ക് മറുപടിയുമായി ഉത്തരകൊറിയ

മിസൈൽ ആക്രമണം നടത്തുമെന്ന് ഭീഷണി
അമേരിക്കയുടെ ഭീഷണികൾക്ക് മറുപടിയുമായി ഉത്തരകൊറിയ. ഗുവാമിലെ സൈനിക താവളത്തിൽ മിസൈൽ ആക്രമണം നടത്തുമെന്ന ഭീഷണിയുമായാണ് ഉത്തര കൊറിയ രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്കയ്‌ക്കെതിരായ നീക്കങ്ങളിൽ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ഉത്തരകൊറിയയുടെ പ്രസ്താവന. ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി കെ സി എൻ എയിലൂടെയാണ് പ്രഖ്യാപനം.
മധ്യ ദീർഘ ദൂര മിസൈൽ ഹ്വാസോങ്12 വിക്ഷേപിക്കുമെന്നാണ് ഉത്തര കൊറിയയുടെ ഭീഷണി. മിസൈലിന്റെ അന്തിമഘട്ട പരീക്ഷണം വിജയമാണെന്നും പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സൈനിക വക്താവ് വ്യക്തമാക്കി.
പസഫിക് മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് അമേരിക്കയുടെ എല്ലാ സൈനിക വിഭാഗങ്ങളും ഉൾപ്പെട്ട ദ്വീപാണ് ഗുവാം. അമേരിക്കയുടെ നിരവധി ആയുധ ശേഖരങ്ങളും ഇവിടെയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here