സേവിങ്‌സ് അക്കൗണ്ട് പലിശ നിരക്ക് കുറച്ച് ആക്‌സിസ് ബാങ്ക്

saving-bank-account

സ്വകാര്യബാങ്കുകലിലൊന്നായ ആക്‌സിസ് ബാങ്ക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലെ പലിശ നിരക്ക് കുറച്ചു. 50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 3.5 ശതമാനമാണ് പലിശ. 50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് നിലവിലെ നിരക്കായ നാല് ശതമാനം പലിശ തന്നെ തുടരും.

ആദ്യം എസ് ബി അക്കൗണ്ടിലെ പലിശ കുറച്ചത് എസ് ബി ഐ ആണ്. ഒരു കോടി രൂപയ്ക്ക് താഴെയുള്ള എസ് ബി അക്കൗണ്ടിലെ നിക്ഷേപങ്ങൾക്ക് എസ് ബി ഐ നൽകുന്നത് 3.5 ശതമാനം മാത്രം പലിശയാണ്. ബാങ്ക് ഓഫ് ബറോഡയും 3.5 ശതമാനമായി പലിശ കുറച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top