ചിട്ടയായി നിക്ഷേപിച്ചാൽ കാലാവധിയിൽ ലഭിക്കും 51 ലക്ഷം; കേന്ദ്ര സർക്കാർ പദ്ധതിയെ കുറിച്ച് അറിയാം

കുട്ടികൾ വളരുന്നതിനനുസരിച്ച് അവരുടെ പഠന ചെലവും ഏറി വരികയാണ്. ആദ്യമേ തൊട്ട് നിക്ഷേപം അറിഞ്ഞു നടത്തിയാൽ കുട്ടികളുടെ ബിരുദ പഠനത്തിനായി നല്ലൊരു തുക കരുതിവയ്ക്കാം. പെൺകുട്ടികളുള്ള മാതാപിതാക്കൾക്ക് ഇത്തരത്തിൽ നടത്താവുന്ന മികച്ച നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന. കുട്ടിക്ക് 14 വയസ് ആകും വരെ പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയും. ( earn 51 lakh through sukanya smridhi yojana )
പദ്ധതി പ്രകാരം പെൺകുട്ടിക്ക് പതിനെട്ട് വയസായാൽ നിക്ഷേപത്തിന്റെ അൻപത് ശതമാനം പിൻവലിക്കാൻ സാധിക്കും. 21 വയസായാൽ മാത്രമേ മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കൂ. പദ്ധതിക്ക് നികുതിയിളവും ലഭിക്കും.
കുഞ്ഞ് പിറന്നയുടൻ നിക്ഷേപം തുടങ്ങിയാൽ 15 വർഷം നിക്ഷേപം നടത്താൻ നിങ്ങൾക്ക് സാധിക്കും. നിലവിൽ 7.6 ശതമാനം പലിശ നിരക്കാണ് സുകന്യ സമൃദ്ധി യോജനയ്ക്ക് ഉള്ളത്. പ്രതിമാസം 10,000 രൂപ വീതം പദ്ധതിയിൽ നിക്ഷേപിച്ചാൽ ഒരു വർഷം 1.20 ലക്ഷം രൂപ നിങ്ങൾക്ക് എളുപത്തിൽ കരുതിവയ്ക്കാം. ഇത്തരത്തിൽ 15 വർഷം നിക്ഷേപിച്ചാൽ നിങ്ങളുടെ ആകെ നിക്ഷേപം 18 ലകഷമായിരിക്കും. എന്നാൽ കുട്ടിക്ക് 21 വയസായി ഈ തുക പിൻവലിക്കുമ്പോൾ പലിശ മാത്രം 33,03,707 രൂപയായിക്കാണും. നിങ്ങൾ നിക്ഷേപിക്കുന്ന 18 ലക്ഷവും ഒപ്പം പലിശ തുകയും ചേർന്ന് 51 ലക്ഷമാകും കുട്ടിയുടെ മുന്നോട്ടുള്ള ജീവിതത്തിനായി നിങ്ങൾ നീക്കിവയ്ക്കുക എന്ന് ചുരുക്കം.
പത്ത് വയസിൽ താഴെയുള്ള പെൺകുട്ടികളുടെ പേരിൽ മാതാപിതാക്കൾക്ക് സുകന്യ സമൃദ്ധി യോജന പ്രകാരം അക്കൗണ്ട് തുടങ്ങാം. പോസ്റ്റ് ഓഫിസ് വഴിയോ ബാങ്ക് വഴിയോ അക്കൗണ്ട് തുറക്കാം. 7.60% ആണ് പലിശ നിരക്ക്. 21 വർഷമാണ് മെച്യൂരിറ്റി കാലാവധി.
250 രൂപ മുതൽ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കാം. ഇത്തരത്തിൽ പ്രതിവർഷം പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിക്ഷേപത്തിൽ വീഴ്ച വരുത്തിയാൽ അക്കൗണ്ട് അസാധുവാകും. എന്നാൽ അടുത്ത മാസം 50 രൂപ നൽകി അക്കൗണ്ട് വീണ്ടെടുക്കാവുന്നതാണ്.
Story Highlights: earn 51 lakh through sukanya smridhi yojana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here