പണം നൽകാത്തതിന് മകൻ അച്ഛനെ പച്ചയ്ക്ക് കത്തിച്ചു

പണം നൽകാത്തതിന് മകൻ അച്ഛനെ പച്ചയ്ക്ക് കത്തിച്ചു. മരംവിറ്റുകിട്ടിയ പണത്തിന്റെ പങ്ക് നൽകാത്തത്തിൽ പ്രകോപിതനായ മകനാണ് സ്വന്തം അച്ഛനെ പെട്രോൾ ഒഴിച്ച് കത്തിച്ചത്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
അടുത്തിടെ വൈദ്യനാഥ് വീട്ടുവളപ്പിലെ മരങ്ങൾ 90,000 രൂപയ്ക്ക് വിറ്റിരുന്നു. പലതവണ അബോദ് ഇതിന്റെ പങ്ക് ചോദിച്ചെങ്കിലും നൽകാൻ വൈദ്യനാഥ് തയ്യാറായിരുന്നില്ല. ഇതിൽ കലിപൂണ്ട അബോദ് കഴിഞ്ഞ ദിവസം ഉറങ്ങി കിടക്കുകയായിരുന്ന അച്ഛനുമേൽ പെട്രോളൊഴിച്ച കത്തിക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കൾ വൈദ്യനാഥിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭാര്യയ്ക്കും പൊള്ളലേറ്റിറ്റുണ്ട്.
son burned father alive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here