ഇറുകിയതും ശരീരം പ്രദർശിപ്പിക്കുന്നതുമായ വസ്ത്രങ്ങൾ വിലക്കി സൗദി എയർലൈൻസ്

ഇറുകിയതും ശരീരം പ്രദർശിപ്പിക്കുന്നതുമായ വസ്ത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി സൗദി എയർലൈൻസ്. പുരുഷൻമാർ ഷോർട്ട്‌സ് ധരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
സൗദി എയർസൈൻസ് വെബ്‌സൈറ്റിൽ പറയുന്നത് ഇങ്ങനെ :
സഹയാത്രികർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതും മോശമായി തോന്നുന്നതുമായ ഡ്രസ് കോഡ് ഒഴിവാക്കണം. കാലുകളും കൈകളും പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം,
ഇറുകിയ വസ്ത്രം, പുരുഷന്മാർ ധരിക്കുന്ന ഷോർട്ട്‌സ് തുടങ്ങിയവയാണ് ഉദാഹരണമായി പറയുന്നത്.
മാർഗനിർദേശങ്ങൾ ലംഘിക്കുന്നവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല എന്നും ഇത്തരത്തിൽ കണ്ടെത്തിയാൽ വിമാനത്തിൽ നിന്ന് പുറത്താക്കുമെന്നും എയർലൈൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Saudi airlines ban tight body revealing dress
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here