ഫ്രീചാർജിനെതിരെ സ്നാപ്ഡീൽ ജീവനക്കാർ; സ്നാപ്ഡീൽ 2.0 പദ്ധതി നടപ്പാക്കിയാൽ കൂട്ട രാജിയെന്ന് ഭീഷണി

ഫ്രീചാർജ് ആക്സിസ് ബാങ്കിന് വിൽക്കുന്നതിനെതിരെ സ്നാപ്ഡീലിലെ ജീവനക്കാർ പ്രധാനമന്ത്രിയുടെ ഓഫീസ് സമീപിക്കുന്നു.
സ്നാപ്ഡീലിന് വന്ന തകർച്ചയ്ക്ക് കാരണം കുനാൽ ബാലും, രോഹിത് ബൻസാലുമാണെന്ന് ആരോപിക്കുന്ന ജീവനക്കാർ കമ്പനി ഫഌപ്കാർട്ടിന് വിൽക്കുന്നതാണ് തങ്ങളുടെ ഇഷ്ടമെന്ന് കമ്പനിയെ അറിയിച്ചിരുന്നു. എന്നിട്ടും ഇതിനെതിരയാണ് സ്നാപ്ഡീൽ 2.0 എന്ന പദ്ധതി നടപ്പിലാക്കിയതെന്നും ജീവനക്കാർ പറയുന്നു.
സ്നാപ്ഡീൽ 2.0 പദ്ധതിയിൽ നിന്ന് അടുത്ത 12 മാസത്തിനുള്ളിൽ 150 കോടി ലാഭം കൊയ്യാമെന്ന ബാലിന്റെ പദ്ധതി കള്ളമാണെന്നും ഇവർ ആരോപിക്കുന്നു. വിഷയത്തിൽ പിഎംഒ (പ്രധാനമന്ത്രിയുടെ ഓഫീസ്) ഇടപെടണമെന്നും ജീവനക്കാർ അഭ്യാർത്ഥിച്ചു. എന്നാൽ പിഎംഒയിൽ മാത്രം വിഷയം ഒതുക്കി നിർത്താൻ കമ്പനി ജീവനക്കാർ തീരുമാനിച്ചിട്ടില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ വിജിലൻസ് കമ്മീഷൻ, സിബിഐ, ഇൻകം ടാക്സ് വിഭാഗം എന്നിവർക്കും പരാതി നൽകും.
പദ്ധതിയുമായി മുന്നോട്ട് പോയാൽ 1200 ൽ പരം ജീവനക്കാർ സ്നാപ്ഡീലിൽ നിന്ന് കൂട്ട രാജിക്ക് തയ്യാറാകുമെന്നും കമ്പനിയെ തൊഴിലാളികൾ അറിയിച്ചിട്ടുണ്ട്. പ്രീചാർജിന്റെ വിപണനം നിർത്താനായി തങ്ങളുടെ അപേക്ഷയുടെ ഒരു കോപ്പി റിസർവ് ബാങ്കിലേക്കും ജീവനക്കാർ അയക്കുന്നുണ്ട്.
പേടിഎം കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ വാലറ്റ് ആണ് ഫ്രീചാർജ്. സ്നാപ്ഡീൽ ഫ്രീചാർജ് വാങ്ങിയ തുകയിലെ പത്തിൽ ഒരു ശതമാനം മാത്രം വാങ്ങിയാണ് വാലറ്റ് ആക്സിസ് ബാങ്കിന് വിൽക്കുന്നത്. 400 മില്യൺ യുഎസ് ഡോളറിനാണ് ഫ്രീചാർജ് സ്നാപ്ഡീൽ സ്വന്തമാക്കിയത്. എന്നാൽ വെറും 60 മില്യൺ യുഎസ് ഡോളറിനാണ് ഇപ്പോൾ ഇത് ആക്സിസ് ബാങ്കിന് കൈമാറുന്നത്.
snapdeal staff against freecharge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here