സ്‌നാപ്ഡീലിനെ ഫ്ളിപ്കാർട്ട് ഉടൻ ഏറ്റെടുക്കും

ഓൺലൈൻ സ്ഥാപനമായ സ്‌നാപ്ഡീലിനെ ഫ്ളിപ്കാർട്ട് സ്വന്തമാക്കുന്നുവെന്ന് റിപ്പോർട്ടുകൾ ശരി വച്ച് പുതിയ നീക്കം. 850 മില്യൺ ഡോളർ വാഗ്ദാനവുമായി ഫ്ളിപ്പ്കാർട്ട് രംഗത്തെത്തി. സ്‌നാപ്ഡീലിനെ സ്വന്തമാക്കാനുള്ള ആദ്യ നീക്കം പരാജയപ്പെട്ടതിനെ തുടർന്നാണ് ഫ്ളിപ്കാർട്ടിന്റെ പുതിയ നീക്കം.

ഫ്ളിപ്കാർട്ടിന്റെ ബോർഡ് യോഗത്തിൽ എടുത്ത തീരുമാനം സ്‌നാപ്ഡീലിന്റെ മാതൃകമ്പനിയായ ജാസ്പർ ഇൻഫോടെക്കിനെ അറിയിച്ചു. നേരത്തെ 500 മുതൽ 600 മില്യൺ ഡോളർ വരെ നൽകിയാണ് സ്‌നാപ്ഡീലിനെ ഏറ്റെടുക്കാമെന്ന് ഫ്ളിപ്കാർട്ട് അറിയിച്ചിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top