ഒപിഎസുമായി ലയനം ഉടനെന്ന് സൂചന; ദിനകരനെ അടുപ്പിക്കില്ലെന്ന് ഇപിഎസ്

OPS-EPS ops-eps merge to be declared on monday

ടി ടി വി ദിനകരനും ശശികലയ്ക്കുമെതിരെ അണ്ണാ ഡിഎംകെയിൽ ശക്തമായ നിലപാട് സ്വീകരിക്കാനൊരുങ്ങി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി.

ശശികലയുടെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം താൽക്കാലികം മാത്രമാണെന്ന് അണ്ണാ ഡിഎംകെ (അമ്മ) പക്ഷം പ്രമേയം പാസാക്കി. ടിടിവി ദിനകരന്റെ തീരുമാനങ്ങൾ പാർട്ടിയുടേതല്ലെന്നും അണ്ണാ ഡിഎംകെ യോഗത്തിൽ പളനിസ്വാമി പറഞ്ഞു.

ഇതോടെ മുൻമുഖ്യമന്ത്രി ഒ പനീർശെൽവം പക്ഷവുമായുള്ള ലയനസാധ്യത സൂചനകൂടിയാണ് നൽകിയിരിക്കുന്നത്. അടുത്ത ആഴ്ചയോട ലെയന പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top