‘വിടില്ല ഞാൻ !!’

മൃഗശാലയിലെ മൃഗങ്ങൾക്ക് തങ്ങളെ പോറ്റി വളർത്തുന്ന പരിപാലകരോട് ഒരു പ്രത്യേക ഇഷ്ടം കാണുക സ്വാഭാവികം. എന്നാൽ ഈ പാൻഡ കുട്ടന് തന്റെ മൃഗപാലകനോട് സാധാരണയിൽ കവിഞ്ഞ സ്‌നേഹമാണ്.

ചൈനയിലെ സിഷ്വാനിൽ സ്ഥിതി ചെയ്യുന്ന ചെങ്ടു റിസേർച്ച് ബേസിലെ പാൻഡ ബ്രീഡിങ്ങിൽ നിന്നാണ് ഈ ദൃശ്യങ്ങൾ. മൃഗപാലകൻ പാൻഡയുടെ ഇടം വൃത്തിയാക്കാൻ ശ്രമിക്കുമ്പോൾ ഈ കുട്ടി പാൻഡ മൃഗപാലകന്റെ കാലിൽ കെട്ടിപിടിച്ച് ഇരിക്കുകയാണ്. ഇയാളാകട്ടെ പാൻഡയെ എടുത്ത് മാറ്റുന്നുണ്ടെങ്കിലും വീണ്ടും പാൻഡ ഇയാളുടെ കാലിൽ കെട്ടിപ്പിടിച്ച് ഇരിക്കും !!

സോഷ്യൽ മീഡിയയിൽ തരംഗമാണ് ഈ പാൻഡ വീഡിയോ ഇപ്പോൾ. ഈ വീഡിയോ കണ്ടാൽ സ്വന്തമായി ഒരു പാൻഡയെ വേണമെന്ന് ആർക്കാണെങ്കിലും തോന്നിപ്പോകും !!

this panda video will melt your heart

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top