ബൊഫേഴ്‌സ് കേസ് അന്വേഷിക്കാനൊരുങ്ങി സിബിഐ

bofors scam supreme court

കോൺഗ്രസിനും കൊല്ലപ്പെട്ട മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്കുമെതിരെ ഉയർന്ന ബൊഫേഴ്‌സ് കേസിൽ പുനരന്വേഷണത്തിനൊരുങ്ങി സിബിഐ. ബോഫോഴ്‌സ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ സുപ്രിംകോടതിയിൽ ചോദ്യം ചെയ്യാൻ സി.ബി.ഐ അനുമതി തേടിയിട്ടുണ്ട്.

ബി.ജെ.പി അംഗമായ അജയ് അഗർവാൾ സ്‌പെഷൽ ബോഫോഴേസ് കേസ് റദ്ദാക്കിയതിനെതിരെ ലീവ് പെറ്റീഷനുമായി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഇതിനെ പിന്തുണക്കാമെന്നാണ് സിബിഐ.

അതേസമയം കേസിൽ പുനരന്വേഷണം നടത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് ആരോപിച്ചു. സൈന്യത്തിന് ആയുധങ്ങൾ വാങ്ങിയതിൽ അഴിമതി നടന്നുവെന്നതാണ് ബൊഫേഴ്‌സ് അഴിമതി കേസ്. ഇതിന്റെ പേരിൽ 1989 ൽ രാജീവ് ഗാന്ധി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top