ചെറായിയില്‍ യുവതിയെ കുത്തിക്കൊന്നത് കാമുകന്‍

stabbed

ചെറായിയില്‍ യുവതിയെ കുത്തിക്കൊന്നത് കാമുകനാണെന്ന് പോലീസ്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ നെടുങ്കണ്ടം സ്വദേശി പ്രശാന്താണ് പോലീസ് പിടിയിലായത്. ഇന്ന് രാവിലെയാണ് വാരാപ്പുഴ സ്വദേശി ശീതള്‍ കൊല്ലപ്പെട്ടത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും പ്രണയത്തിലുണ്ടായ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും  പോലീസ് വ്യക്തമാക്കി.

വരാപ്പുഴ സ്വദേശി ഷാജിയുടെ മകളാണ് ശീതൾ. കുത്തേറ്റ യുവതി സ്വകാര്യ റിസോർട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. നാട്ടുകാരും റിസോർട്ട് ജീവനക്കാരും ചേർന്ന് യുവതിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ് കുത്തുകളാണ് ശീതളിന്റെ ശരീരത്തിലേറ്റത്.

stabbed

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top