ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റം ഇര്‍ഫാന്‍ ഖാനോടൊപ്പം

dulqar

ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റം ഇര്‍റാന്‍ ഖാനോടൊപ്പം. സിനിമാ, നാടക നടനും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യെ ജവാനി ഹെ ദിവാനി, ടു സ്റ്റേറ്റ്സ് എന്നിവയ്ക്ക് തിരക്കഥ ഒരുക്കിയ ഹുസൈന്‍ ദലാലാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ആകര്‍ഷ് ഖുറാനയെയും തിരക്കഥയില്‍ സഹകരിക്കുന്നുണ്ട്. ആഗസ്റ്റ് അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. കേരളത്തിലാണ് ഷൂട്ടിംഗ്.  ചിത്രത്തിന് പേരിട്ടിട്ടില്ല.

കോമഡിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. അഭിഷേക് ബച്ചന്‍ ചെയ്യാനിരുന്ന വേഷമാണ് ദുല്‍ഖര്‍ ചെയ്യുന്നത്. ഡേറ്റ് ഒത്ത് വരാതിരുന്നതിനാലാണ് അഭിഷേക് ബച്ചന്‍ ഇതില്‍ നിന്ന് പിന്മാറിയത്.’ഗേള്‍ ഇന്‍ ദി സിറ്റി’ എന്ന വെബ് സിരീസിലൂടെ ശ്രദ്ധേയയായ മിഥില പാക്കറാണ് ചിത്രത്തില്‍ നായിക. ഒരു റോഡ് യാത്രയില്‍ ഇര്‍ഫാന്‍ ഖാനും, ദുല്‍ഖറും കണ്ട് മുട്ടുന്നതും ഇരുവരും സൗഹൃത്തിലാകുന്നതുമാണ് കഥ.

ദുല്‍ഖര്‍ തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്ന മഹനദിയുടെ ചിത്രീകരണവും പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ജെമിനി ഗണേശനായിട്ടാണ് താരമെത്തുന്നത്. മലയാളത്തില്‍ സോളോ,പറവ എന്നിവയാണ് ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top