മദ്യവിൽന ശാല തുറക്കണമെന്നാവശ്യപ്പെട്ട് ഉളിക്കലിൽ ഇന്ന് ഹർത്താൽ

ബിവറേജ് കോർപ്പറേഷന്റെ ഔട്ട് ലെറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് കാസർകോട് ജില്ലയിലെ ഉളിക്കലിൽ ഇന്ന് ഹർത്താൽ. കർമ്മ സമിതിയുടെ നേതൃത്വത്തിലാണ് ഹർത്താൽ. ഇന്ന് രാവിലെ ആറ് മുതൽ വൈകുന്നേരം അറ് വരെ നടത്തുന്ന ഹർത്താലിൽ നിന്ന് പാൽ, പത്രം, വിദ്യാലയങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
കർമ്മ സമിതി 2003ൽ നടത്തിയ സമരത്തെ തുടർന്നാണ് ഇവിടെ മദ്യ വിൽപന ശാല തുടങ്ങിയത്. പിന്നീട് മദ്യ ഉപഭോഗം കൂടിയതിനാൽ കുടുംബ ശ്രീയും പഞ്ചായത്തും സമ്മർദ്ദം ചെലുത്തിയാണ് ഒരു വർഷം കഴിഞ്ഞപ്പോൾ മദ്യ ശാല അടച്ചു പൂട്ടിക്കുകയായിരുന്നു. എന്നാൽ മദ്യശാല പൂട്ടിയതിനെത്തുടര്‍ന്ന് വ്യാജമദ്യവില്‍പ്പന വര്‍ധിച്ചുവെന്നുപറഞ്ഞാണ് ഇപ്പോൾ കര്‍മസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here