പഠന നിലവാരത്തിനനുസരിച്ച് ഒരേ ക്ലാസിൽ രണ്ട് യൂണിഫോം; നടപടിയ്‌ക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

ഒരേ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് രണ്ട് തരത്തിലുള്ള യൂണിഫോമുകൾ. മലപ്പുറം പാണ്ടിക്കാട് അൽ ഫറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് ഒരേ ക്ലാസിലെ വിദ്യാർഥികൾക്കു രണ്ടു തരം യൂണിഫോമുകൾ നൽകിയത്.
പഠന മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് ഒരു യൂണിഫോമും പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കു മറ്റൊരു യൂണിഫോമുമാണ് സ്‌കൂൾ മാനേജ്‌മെൻറ് നടപ്പാക്കിയിരിക്കുന്നത്. സാധാരണ കുട്ടികൾക്ക് ചുവന്ന കള്ളി കുപ്പായം. നന്നായി പഠിക്കുന്നുവെന്ന് അധ്യാപകർ വിലയിരുത്തുന്ന കുട്ടികൾക്ക് വെള്ള കുപ്പായം.
യൂണിഫോമുകളിലുള്ള വേർതിരിവ് ഒഴിവാക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടും മാനേജ്‌മെൻറുകൾ യൂണിഫോം മാറ്റാൻ തയാറായില്ല. യൂണിഫോം ഏകീകരിക്കണമെന്ന് ചൈൽഡ് ലൈനും അറിയിച്ചിരുന്നു.എന്നാൽ ഇതൊന്നും മാനേജ്‌മെന്റ് ചെവിക്കൊണ്ടില്ല. വിദ്യാർത്ഥികളൊന്നടങ്കം ഈ സമ്പ്രദായത്തിന് എതിരാണ്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here