ഉഴവൂർ വിജയന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

ഉഴവൂർ വിജയന്റെ മരണത്തിലെ ദുരൂഹത ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. ക്രൈബ്രാഞ്ച് ഐജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല. എൻസിപി ജനറൽ സെക്രട്ടറി സുൽഫിക്കർ മയൂരിയ്‌ക്കെതിരായ പരാതി അന്വേഷിക്കും. സുൽഫിക്കർ മയൂരി ഉഴവൂരിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അന്വേഷണം.

ഊർജ്ജസ്വലനായിരുന്ന ഉഴവൂർ വിജയന്റെ പെട്ടെന്നുള്ള രോഗാവസ്ഥ ഏവരെയും അമ്പരപ്പിച്ചിരുന്നു. പക്ഷെ അതിനു പിന്നിൽ അദ്ദേഹത്തെ മാനസികമായി തളർത്താനുള്ള ഒരു ഗൂഢ സംഘത്തിന്റെ പ്രവർത്തനം ഉണ്ടായിരുന്നോ എന്ന സംശയം ട്വന്റിഫോർ ന്യൂസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സംശയം ശരിവയ്ക്കുന്നതാണ് അന്വേഷണത്തിനുള്ള ഡിജിപിയുടെ ഉത്തരവ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top