ഗൊരഘ്പൂരിലെ ശിശുമരണം ദുരന്തമല്ല കൂട്ടക്കൊലയെന്ന് കൈലാസ് സത്യാർത്ഥി

kailash-satyarthi

ഉത്തർപ്രദേശ് ഗൊരഘ്പൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാത്തത് മൂലം 63 കുട്ടികൾ മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സമാധാന നോബേൽ ജേതാവ് കൈലാസ് സത്യാർത്ഥി. ഗൊരഘ്പൂരിൽ നടന്നത് ഒരു ദുരന്തമല്ലെന്നും കൂട്ടക്കൊലയാണ് നടന്നിരിക്കുന്നതെന്നും സത്യാർത്ഥി പറഞ്ഞു.

പ്രശ്‌നത്തിൽ ഇടപെട്ട് ഉടൻ പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിയിൽ ഓക്‌സിജൻ ലഭ്യമാക്കാത്തതിനു പിന്നിലുള്ളവരെ കർശന നടപടിക്ക് വിധേയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരണം ഓക്‌സിജൻ ലഭിക്കാത്തതുമൂലമല്ലെന്ന വിശദീകരണമാണ് ആദ്യം സർക്കാർ നൽകിയിരുന്നത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം നടന്നത് എന്നതുകൊണ്ടുതന്നെ .ആദിത്യനാഥ് രാജിവയ്ക്കണമെന്ന് ആശുപത്രി സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ആശുപത്രിയിലെ പുതിയ ഐ.സി.യു ഉദ്ഘാടനം ചെയ്യാൻ വേണ്ടി രണ്ടു ദിവസം മുമ്പ് ആദിത്യനാഥ് ആശുപത്രി സന്ദർശിച്ചിരുന്നു. അന്നേ ദിവസം മാത്രം ഒൻപത് കുട്ടികൾ മരിച്ചുവെന്നാണ് കണക്ക്.

Kailash Satyarthi calls Gorakhpur hospital deaths ‘a massacre’

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top