ഡൽഹി കലാപ കേസ്; ഉമർ ഖാലിദ് ഉൾപ്പെടെ 9 പേർക്ക് ജാമ്യം ഇല്ല

ഡൽഹി കലാപക്കേസിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജെഎൻയു വിദ്യാർഥി നേതാക്കളായ ഉമർഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ ഒൻപത് പേരുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. അഞ്ചു വർഷം ജാമ്യമില്ലാതെ ഉമർഖാലിദ് ഉൾപ്പെടെയുള്ളവർ വിചാരണ തടവുകാരായി തിഹാർ ജയിലിൽ തുടരുകയാണ്.
ഉമറിനെ കൂടാതെ ഗുൽഫിഷ ഫാത്തിമ, അത്താർ ഖാൻ, ഖാലിദ് സൈഫി, മുഹമ്മദ് സലീം ഖാൻ, ഷിഫാഉർ റഹ്മാൻ, മീരാൻ ഹൈദർ, ഷദാബ് അഹ്മദ് എന്നിവരാണ് ജാമ്യാപേക്ഷയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. 2020 സെപ്റ്റംബർ 14നാണ് ഉമർഖാലിദ് അറസ്റ്റ് ചെയ്യപ്പെട്ടത്. കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാൻ 2014 ഡിസംബർ 28 മുതൽ ജനുവരി 3 വരെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ജസ്റ്റിസ് നവീൻ ചൗള, ജസ്റ്റിസ് ഷാലിന്ദർ കൗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
Read Also: ‘രാഹുൽ മാങ്കൂട്ടം MLA സ്ഥാനം രാജിവെക്കണം, സാമാന്യ മര്യാദ കാണിക്കണം’: ടി പി രാമകൃഷ്‌ണൻ
ഷർജീൽ ഇമാം അടക്കം എട്ട് പേരുടെ ജാമ്യാപേക്ഷയിൽ വിധി വരുന്നത് അറസ്റ്റിന് അഞ്ച് വർഷത്തിന് ശേഷമാണ്. സി എ എ വിരുദ്ധ സമരവും തുടർന്നുണ്ടായ ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമർ ഖാലിദും ഷാർജിൽ ഇമാമും ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.
Story Highlights : 2020 Delhi riots case: HC rejects bail pleas of Umar Khalid and 8 others
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here