നെഹ്റു ട്രോഫി വള്ളം കളി ഇന്ന്

കേരളക്കരയിൽ ആവേശത്തിന്റെ ഓളങ്ങൾ തീർത്ത് 65 ആമത് നെഹ്റു ട്രോഫി വള്ളം കളി ഇന്ന് ആരംഭിക്കും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കും. ചരിത്രത്തിലാദ്യമായി 78 വള്ളങ്ങളാണ് പുന്നമടയിലെ ജലമാമങ്കത്തില്‍ പങ്കെടുക്കുന്നത്.
വള്ളംകളിയുടെ ഭാഗമായി ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ ആലപ്പുഴ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ ആറു മുതല്‍ ആലപ്പുഴ നഗരത്തിലെ റോഡുകളില്‍ പാര്‍ക്കിങ് അനുവദിക്കില്ല. അനധികൃതമായി പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കി ഉടമയില്‍നിന്ന് പിഴ ഈടാക്കും.
രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ ജില്ലാക്കോടതി വടക്കെ ജങ്ഷന് മുതല്‍ കിഴക്കോട്ട് തത്തംപള്ളി കായല്‍ കുരിശ്ശടി ജങ്ഷന് വരെ വാഹനഗതാഗതം അനുവദിക്കില്ല. കണ്ട്രോള് റൂം മുതല്‍ കിഴക്ക് ഫയര്‍ഫോഴ്സ് ഓഫീസ് വരെയുള്ള ഭാഗത്ത് കെ.എസ്.ആര്.ടി.സി. ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കില്ല.
Nehru trophy vallamkali today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here