കാട്ടിലേക്ക് മടങ്ങാതെ ആനകൾ; ഉറക്കമില്ലാതെ അധികൃതരും നാട്ടുകാരും

wild elephant (1)

കഴിഞ്ഞ ദിവസം കാടുകയറുമെന്ന് കരുതിയെങ്കിലും പാലക്കാട് തൃശ്ശൂർ അതിർത്തി പ്രദേശത്ത് ഇറങ്ങിയ കാട്ടാനകൾ ഇനിയും കാട് കയറിയില്ല. എട്ട് ദിവസമായി പാലക്കാട് ജില്ലയെ ഭീതിയിലാക്കിയ കാട്ടാനകളെ വെള്ളിയാഴ്ച രാത്രിയാണ് വനംവകുപ്പും പോലീസും ചേർന്നു കാടുകയറ്റിയത്.

എന്നാൽ ഇവയെ ഇന്ന് രാവിലെ വീണ്ടും വനാതിർത്തിയിൽ കാണുകയായിരുന്നു. തുടർന്ന് ആനഖളെ കാട്ടിലേക്ക് തന്നെ കയറ്റി വിടാനുള്ള ശ്രമത്തിലാണ് അധികൃതർ. കേരളത്തിലുള്ള രണ്ട് കുങ്കി ആനകളെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. ഇവയെ ഉപയോഗിച്ച് ആനകളെ കാട്ടിലേക്ക് കയറ്റി വിടാനാണ് ശ്രമിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top