മകളെ പീഡിപ്പിച്ച 17 കാരനെ പിതാവ് വെട്ടിക്കൊന്നു

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത 17 കാരനെ പിതാവ് നടുറോഡിൽ വെട്ടിക്കൊന്നു. പീഡനം നടന്ന് നാലാം മാസം ബാലനീതി ബോർഡിന്റെ ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോഴാണ് പ്രതിയെ പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊന്നത്. പൂണെയിലെ നിരാ നർസിപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ആക്രമണം ചെറുക്കാനെത്തിയ പ്രതിയുടെ മാതാപിതാക്കൽക്കും പരിക്കേറ്റു. പെൺകുട്ടിയാണ് ഇവരെ ആക്രമിച്ചത്. സംഭവത്തിന് ശേഷം പെൺകുട്ടിയും പിതാവും ഒളിവിലാണ്. കഴിഞ്ഞ ഏപ്രിലിൽ ഇന്ദാപ്പൂരിൽ വച്ചാണ് ബന്ധുകൂടിയായ 16 കാരിയെ പ്രതി പീഡിപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടിതന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയ്ക്ക് പ്രായപൂർത്തിയാകാത്തതിനാലാണ് ജാമ്യം നൽകിയത്.
ജാമ്യം ലഭിച്ച് ഹോസ്റ്റലിൽനിന്ന് പഠിക്കുകായിരുന്ന യുവാവ് നാട്ടിലെത്തിയതറിഞ്ഞാണ് പെൺകുട്ടിയുടെ പിതാവ് കത്തിയുമായി പ്രതിയുടെ വീട്ടിലെത്തിയാണ് കൃത്യം നടത്തിയത്. തടയാൻ ശ്രമിച്ച പ്രതിയുടെ പിതാവിന്റെ മുഖത്തും വെട്ടേറ്റു. കത്തിയുമായി ഇയാൾ വരുന്നത് കണ്ട് വീടിന്റെ പിൻവാതിലിലൂടെ ഇറങ്ങിയോടിയ പ്രതിയെ പിന്തുടർന്ന് വെട്ടുകയായിരുന്നു. പ്രതി സംഭവ സ്ഥലത്ത് വച്ച്തന്നം മരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here