ഗോരഖ്പൂരിലെ ശിശുമരണം; കേന്ദ്രം ഇടപെടുന്നു

no oxygen cylinder in hospital 60 children dead within 5 days

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ 66 കുട്ടികൾ ഓക്‌സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ കേന്ദ്ര ഇടപെടൽ. കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടെന്നും സംസ്ഥാന സർക്കാരുമായും കേന്ദ്രത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും അദ്ദേഹം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി അനുപ്രിയ പട്ടേലും അപകടമുണ്ടായ ഗോരഖ്പൂർ മെഡിക്കൽ കോളേജ് സന്ദർശിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top