Advertisement

ടപ്പ് ടപ്പ്; പുള്ളിക്കാരൻ സ്റ്റാറായിലെ ആദ്യ ഗാനം എത്തി

August 13, 2017
2 minutes Read
Pullikkaran Staraa Malayalam Movie Tapp Tapp Song Video

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. ടപ്പ് ടപ്പ് എന്ന ഈ ഗാനം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഗാനത്തിന്റെ വരവറിയിച്ച് കൊണ്ട് നേരത്തെ തന്നെ പോസ്റ്റർ എത്തിയിരുന്നു. ‘ചേട്ടായിമാരേ, ആടാനും പാടാനും റെഡി ആയിക്കോ!’ എന്ന കിടിലൻ ആഹ്വാനവുമായാണ് പോസ്റ്റർ ആരാധകരിലേയ്‌ക്കെത്തിയത്.

ശ്യാംധർ ആണ് ചിത്രത്തിന്റെ സംവിധായകൻ. സെവൻത് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൽ ഇടുക്കിക്കാരനാണ് മമ്മൂക്ക. അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകൻ. കൊച്ചിയിലേക്ക് ഈ അധ്യാപക പരിശീലകൻ എത്തുന്നതാണ് കഥ. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്‌നറാണ്.

 

Pullikkaran Staraa Malayalam Movie Tapp Tapp Song Video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top