ഉഴവൂരിന്റെ മരണത്തിലെ സത്യാവസ്ഥ പുറത്തുവരണമെന്ന് കുടുംബം

kerala-uzhavoor-vijayan

എൻസിപി അധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്റെ മരണത്തെ കുറിച്ചുള്ള സത്യാവസ്ഥ പുറത്തുവരണമെന്ന് ഉഴവൂരിന്റെ കുടുംബം. അദ്ദേഹത്തിന്റെ മരണത്തിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയട്ടെയെന്ന് ഉഴവൂർ വിജയന്റെ ഭാര്യ എൻ ജി ചന്ദ്രമണിയമ്മ പറഞ്ഞു. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ചന്ദ്രമണിയമ്മ.

ഉഴവൂരിന്റെ മരണത്തെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശനിയാഴ്ചയാണ് ഡിജിപി ഉത്തരവിട്ടത്. എൻസിപി നേതാവ് എൻസിപി ജനറൽ സെക്രട്ടറി സുൽഫിക്കർ മയൂരിയ്‌ക്കെതിരെ നൽകിയ പരാതിയിലാണ് അന്വേഷണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top