പി സി ജോർജിന്റെ വിരട്ടൽ വനിതാകമ്മീഷനോട് വേണ്ടെന്ന് ചെയർപേഴ്‌സൺ എം സി ജോസഫൈൻ

വനിതാ കമ്മീഷനെതിരെ പി.സി ജോർജ് നടത്തിയ പ്രസ്താവന പദവി മറന്നുള്ളതാണെന്ന് ചെയർപേഴസ്ൺ എം.സി ജോസഫൈൻ. പി.സി ജോർജിന്റെ വിരട്ടൽ കമ്മീഷനോട് വേണ്ടെന്നും അവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പൂഞ്ഞാർ എംഎൽഎ പി സി ജോർജിന്റെ വിരട്ടൽ വനിതാ കമ്മീഷനോട് വേണ്ടെന്ന് ചെയർപേഴ്‌സൺ എം സി ജോസഫൈൻ. വനിതാ കമ്മീഷനെതിരെ പി.സി ജോർജ് നടത്തിയ പ്രസ്താവന പദവി മറന്നുള്ളതാണെന്നും ജോസഫൈൻ വാർത്താ കുറിപ്പിൽ പറഞ്ഞു.
”നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ കാൽനൂറ്റാണ്ടിലേറെയായി പതിനായിരക്കണക്കിന് സ്ത്രീകൾക്ക് നീതി ലഭ്യമാക്കുന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ അത് വിലപ്പോവില്ല. പ്രബലമായ നിരവധി പേർ കമ്മീഷനു മുമ്പിൽ ഹാജരായി മൊഴി തരികയും നിയമവ്യവസ്ഥകൾ അംഗീകരിക്കുകയും നിർദേശങ്ങൾ പാലിക്കുകയും ചെയ്തിട്ടുണ്ട്. ആരുടെയും വിരട്ടൽ വിലപ്പോകില്ല ”
– പത്രക്കുറിപ്പിൽനിന്ന്
സ്വമേധയാ കേസെടുക്കാനും പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകാനും വനിതാ കമ്മീഷന് അധികാരം നൽകുന്ന നിയമം നിയമസഭ പാസാക്കിയതാണ്. നിയമസംവിധാനങ്ങളോടും സത്യപ്രതിജ്ഞയോടും കൂറുപുലർത്തേണ്ടവരാണ് ജനപ്രതിനിധികളെന്നും പത്രക്കുറിപ്പിൽ ജോസഫൈൻ വ്യക്തമാക്കുന്നു.
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർസം നടത്തിയ പി സി ജോർജിനെതിരെ കേസെടുക്കണമെന്ന് വനിതാകമ്മീൻ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ച് പി സി ജോർജ് രംഗത്തെത്തി. വനിതാകമ്മീഷനെന്നു കേട്ടാൽ ഭയങ്കര പേടിയാണെന്നും അൽപ്പം ഉള്ളി കിട്ടിയാൽ കരയാമായിരുന്നെന്നും പി.സി ജോർജ് പരിഹസിച്ചിരുന്നു. കമ്മീഷൻ ആദ്യം വനിതകളുടെ കാര്യമാണ് നോക്കേണ്ടതെന്നും, നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് വന്നാൽ താൻ സഹകരിക്കാമെന്നുമാണ് ഇതിനോട് പി സി ജോർജ് പ്രതികരിച്ചത്. തുടർന്നാണ് ജോസഫൈൻ പത്രക്കുറിപ്പ് ഇറക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here