ഉപയോഗിച്ചത് മൂന്ന് ഫാൻ, മൂന്ന് ട്യൂബ്ലൈറ്റ്, ഒരു ടിവി; 3000 കോടി രൂപ കടന്ന് കറണ്ട് ബിൽ !! ബില്ല് കണ്ട് ഷോക്കായി ഉപഭോക്താവ് !!

മൂന്ന് മുറികൾ മാത്രമുള്ള വീട്ടിൽ ആകെ ഉപയോഗിക്കുന്നത്
മൂന്നു ഫാനും മൂന്നു ട്യൂബ്‌ലൈറ്റും ഒരു ടി.വിയും. കറണ്ട് ബിൽ തുക കൂടിയത് ഒരു ആയിരം രൂപയിൽ നിൽക്കേണ്ട സ്ഥാനത്ത് ഈ വീട്ടിൽ വന്നിരിക്കുന്നത് 3000 കോടി രൂപയുടെ കറണ്ട് ബില്ലാണ് !! കൃത്യമായി 3839,99,62,403 രൂപ !!
തനിക്കു കിട്ടിയ കറണ്ട് ബിൽ കണ്ട് ഷോക്കടിച്ചിരിക്കുകയാണ് ജാർഖണ്ഡ് സ്വദേശിയായ ബി.ആർ ഗുഹ. ജാർഖണ്ഡ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും ഗുഹയ്ക്ക് കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന ഈ ബിൽ ലഭിച്ചത്.
ബില്ലടച്ചില്ലെങ്കിൽ വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുമെന്ന ആശങ്കയിലാണ് അദ്ദേഹം.
തങ്ങൾക്കെങ്ങനെയാണ് ഇത്രയും ഭീമമായ തുക ബില്ലായി വന്നത് എന്നാണ് ഇവർ ചോദിക്കുന്നത്. വൈദ്യുതി വകുപ്പിനെതിരേ ഇവർ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
consumer gets current bill amounting 3 billion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here